ബോളിവുഡ് താരം ജഗദീപ് (81) നിര്യാതനായി.

ബോളിവുഡിലെ സീനിയർ താരവും കൊമേഡീയനുമായ ജഗദീപ് (81) നിര്യാതനായി. വാർദ്ധ്യക്യസഹജമായ അസുഖത്തെ തുടർന്ന് അദ്ദേഹം വിശ്രമത്തിലായിരുന്നു. നടൻ ജാവേദ് ജഫ്രി ,സീരിയൽ നിർമ്മാതാവ് നവേദ് ജഫ്രി എന്നിവർ മകളാണ്. 

ബി.ആർ ചോപ്രായുടെ " അഫ്സാന " ആദ്യ ചിത്രവും ,2012-ൽ പുറത്തിറങ്ങിയ " ഗലി ഗലി യോർ ഹേയ് " അവസാനചിത്രവും ആയിരുന്നു. നാന്നൂറിൽപരം ചിത്രങ്ങളിൽ അഭിനയിച്ചു. 

" ഷോലെ, അന്താസ് അപ്ന ,സൂർമദോവലി " എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. സുർമദോവലി സംവിധാനം ചെയ്തത് അദ്ദേഹമായിരുന്നു. ഐഫയുടെ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് ലഭിച്ചിട്ടുണ്ട്.

No comments:

Powered by Blogger.