സകലകലാവല്ലഭൻ " ധനുഷി "ന് 40-ാം പിറന്നാൾ ആശംസകൾ.

1978 ജൂലൈ 28ന് ചലച്ചിത്ര സംവിധായകനായ കസ്തുരിരാജയുടെ മകനായി ധനുഷ് ചെന്നൈയിൽ ജനിച്ചു. കോളിവുഡിലും ബോളിവുഡിലും നിറസാന്നിദ്ധ്യമായി മാറി. 

2002 ൽ കസ്തുരിരാജ  സംവിധാനം ചെയ്ത " തുള്ളുവതോ ഇളെമെ "യാണ് ആദ്യ ചിത്രം. ബ്രൂസ് ലി ധനുഷ് എന്ന ചെല്ലപേരും ലഭിച്ചു. 2010ൽ " ആടുകള"ത്തിലെ അഭിനയത്തിന് ദേശീയ പുരസ്കാരവും ലഭിച്ചു. " വൈ ദിസ് കൊലവെറി ........" എന്ന ഗാനത്തിലൂടെ ഗ്ലോബൽ വൈറൽ ഗാനവും തമിഴകത്തിന് നേടികൊടുത്തു. 

2013 ൽ ആനന്ദ് എൽ. റോയുടെ " രഞ്ജാന "യിലൂടെ ബോളിവുഡിൽ തുടക്കം കുറിച്ചു. 2015ൽ ധനുഷ് നിർമ്മിച്ച " കാക്കമുട്ടൈ " എന്ന ചിത്രത്തിന് ദേശീയ പുരസ്ക്കാരവും ലഭിച്ചു. 2017ൽ പാവാണ്ടി 
( പവർപാണ്ടി ) എന്ന സിനിമ സംവിധാനം ചെയ്തു. 

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ മകൾ ഐശ്വര്യയാണ് ഭാര്യ. യാത്ര ഏകമകളാണ് .സംവിധായകൻ ശെൽവരാഘവൻ സഹോദരനാണ് .

നടൻ , സംവിധായകൻ ,ഗായകൻ ,നിർമ്മാതാവ് ,ഗാനരചയിതാവ് തുടങ്ങിയ സിനിമ മേഖലയിലെ മിക്ക രംഗങ്ങളിലും ധനുഷ് തന്റേതായ  വ്യക്തിമുദ്രപതിപ്പ് കഴിഞ്ഞു. 

പ്രിയ നടൻ ധനുഷിന്റെ 40-ാം പിറന്നാളിന് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ജന്മദിനാശംസകൾ. 



സലിം പി ചാക്കോ ..

No comments:

Powered by Blogger.