" മരട് 357ന്റെ " ആദ്യഗാനം ജൂലൈ മൂന്നിന് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയ്ക്ക് മമ്മൂട്ടി റിലീസ് ചെയ്യും.
മരട് 357ന്റെ ആദ്യ ഗാനം ജൂലൈ മൂന്ന് വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യുന്നു
മരട് ഫ്ലാറ്റിൽ നിന്ന് കുടിയൊഴിക്കപ്പെട്ട 357 കുടുംബത്തിന്റെയും, ഇതിന്റെ പിന്നിലുള്ള ബന്ധപ്പെട്ടവരുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും പങ്കും മറ്റും വിശദമാക്കുന്ന പ്രമേയമാണ് " മരട് 357 " ൽ പറയുന്നത് .
കണ്ണൻ താമരക്കുളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അബാം മൂവിസിന്റെയും, സ്വർണ്ണലയാ സിനിമാസിന്റെയും ബാനറിൽ ഏബ്രഹാം മാത്യൂവും , സുദർശനൻ കാഞ്ഞിരംകുളവും ചേർന്നാണ് " മരട് 357 '' നിർമ്മിക്കുന്നത്.
അനൂപ് മേനോൻ നായകനാകുന്ന ഈ ചിത്രത്തിൽ ധർമ്മജൻ ബോൾഗാട്ടി, ഷീലു ഏബ്രഹാം ,നൂറിൻ ഷെറീഫ് ,മനോജ് കെ .ജയൻ തുടങ്ങിയവർ
മരട് ഫ്ലാറ്റ് നിർമ്മാണത്തിലെ ചതിയും ,എങ്ങനെ നിർമ്മാണാവകാശം കിട്ടിയതെന്നുമുൾപ്പടെയുള്ള കാര്യങ്ങളും ,ഫ്ലാറ്റ് ഉടമകളുടെ ജീവിതവും എല്ലാം " മരട് 357 " ന്റെ പ്രമേയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .
സലിം പി. ചാക്കോ .

No comments: