മങ്ങിയ ചുവരുകൾ നിറംകെട്ട ജീവിതങ്ങൾ.കോവിഡിന്റെ ദുരന്തവലയിൽ നിന്നും
സമൂഹം പതിയെ രക്ഷപെട്ടു തുടങ്ങിയിരിക്കുന്നു.എങ്കിലുംഅവസ്ഥ
സാധാരണ ഗതിയിലേക്ക്ആയിട്ടില്ല.

പുതിയ രോഗികൾ, മരണങ്ങൾ...
ലോക്ക് ഡൗൺരണ്ടാഴ്ച്ചത്തേക്ക് കൂടി
നീട്ടിയിരിക്കുന്നു.ദിവസ
വേതനക്കാരായ സാധാരണ ജനങ്ങൾ
അവരുടെ ജീവിതത്തിന്റെ താളം
തിരിച്ചുപിടിക്കണമെങ്കിൽ ഇനിയും
ഒരു മാസത്തിലേറെ ...ചിലപ്പോൾ
അതിൽ കൂടുതൽ കാത്തിരിക്കണം.

തിയറ്ററുകൾ തുറക്കണമെങ്കിൽ
ജനജീവിതം സാധാരണ നിലയിലാകണം.സിനിമയിലെ
ദിവസ വേതനക്കാർക്ക്
സംഘടനകളും,വ്യക്തികളും,താരങ്ളും
ഗവൺമെന്റും,ഒക്കെസഹായവുമായി
എത്തിയിരിക്കുന്നു.
ആശ്വാസകരമാണത്....

പക്ഷേ ആ കൂട്ടത്തിൽ എല്ലാവരും വിട്ടുപോയ ഒരു വിഭാഗമുണ്ട്.
വളരെ ചെറിയ അംഗങ്ങളുളള,
എന്നാൽ വളരെ വലിയ
ജോലി ചെയ്യുന്ന ഒരു വിഭാഗം.

തിയറ്ററുകളിലേക്ക്സിനിമയുടെ വരവറിയിച്ച്ചെറുതും വലുതുമായ
വർണ്ണ പോസ്റ്ററുകൾകാലേകൂട്ടി പ്രത്യക്ഷപ്പെടും.

മതിലുകളിലും,ചുവരുകളിലും,
തൂണുകളിലും.ഉയരത്തിലും,
താഴ്ച്ചയിലുംഒക്കെഅവ നിരന്നു കാണാം.സൂപ്പർ താരങ്ങൾ മുതൽ
പുതുമുഖങ്ങൾ വരെ നിരന്നു നിൽക്കുന്നബഹുവർണ്ണ പോസ്റ്ററുകൾ.

യാത്രയിലോ,നടന്നു പോകുമ്പോഴോ,
നമ്മുടെ ശ്രദ്ധയെപെട്ടന്ന് ആകർഷിക്ക വിധത്തിൽആ പോസ്റ്ററുകളെ
അവിടെ പതിപ്പിക്കുന്നഒരു വിഭാഗം തൊഴിലാളികളുണ്ട്.

സർക്കാരിന്റെയോ,സിനിമാ സംഘടനകളുടേയോ കണക്കിൽ പെടാത്തവർ.തിയറ്ററുകൾ അടച്ചതോടെ പട്ടിണിയിലായവർ.
വളരെ കുറഞ്ഞ പ്രതിഫലത്തിൽ
ജോലി ചെയ്തിരുന്നവർ....ചിലർ 
അവരുടെ അസോസ്സിയേഷനുമായി
ചേർന്ന് പ്രവർത്തിക്കുന്നവർ.
ചിലർസ്വതന്ത്രമായി
പ്രവർത്തിക്കുന്നവർ.

പോസ്റ്റർ ഒട്ടിക്കൽ ഒരു കലയാണ്.
വലിപ്പം കൂടിയ ഒരു പോസ്റ്റർ ആറ് ഷീറ്റുകൾ ചേർന്നതാണ്.
അതായത്ആറ് കഷണങ്ങൾ...

ഇവയെ ചേർത്തൊട്ടിച്ചാണ്
ഒറ്റ പോസ്റ്ററാക്കുന്നത്.അതിൽ തന്നെ ചിലപ്പോൾ ഒരു മുഖം തന്നെ
പല കഷണങ്ങളിലാണ്ഉണ്ടാവുക.
കൃത്യമായി ചേർത്ത്ഒട്ടിച്ചില്ലെങ്കിൽ
മുഖം വികൃതമാകും.

ഉയരമുള്ള ഭാഗങ്ങളിലൊക്കെ
സൂക്ഷ്മതയോടെഗോവണിയിൽ നിന്നാണ്ഒട്ടിക്കുന്നത്.അതിനിടയിൽ
വീണു പരിക്കേറ്റവരും നിരവധി.

അങ്ങനെആറ് ഭാഗങ്ങൾ കൂട്ടിയിണക്കിഒരു വലിയ പോസ്റ്റർ ആക്കി ഒട്ടിക്കുന്നതിന്
നാല് രൂപ അൻപത് പൈസയാണ്
അവർക്ക് ചാർജ്.മഴയായാലും,
വെയിലായാലുംജോലി മാറ്റിവയ്ക്കാൻ പറ്റില്ല.

വെളളിയാഴ്ച്ചറിലീസ് ചേയ്യേണ്ട സിനിമയ്ക്ക്തലേദിവസം രാത്രിയ്ക്കു മുൻപ്പോസ്റ്റർ ഒട്ടിക്കണമല്ലോ.

എല്ലായിടത്തും പോസ്റ്റർ എത്തിയിട്ടില്ലെങ്കിൽനിർമ്മാതാക്കളുടേയുംവിതരണക്കാരുടേയും
ശകാരമാവും മിച്ചം.

ചിലയിടത്ത്സാമൂഹ്യ വിരുദ്ധർ
പോസ്റ്റർ നശിപ്പിക്കും.ചിലയിടത്ത്
മഴപെയ്ത് നശിക്കും.
അപ്പോഴൊക്കെഅവിടെ പോയി
പകരം പോസ്റ്റർ ഒട്ടിക്കണം.

പോസ്റ്റർ ഒട്ടിക്കുന്നതിനുള്ള പശ
സ്വന്തമായി ഉണ്ടാകണം.പശപ്പൊടിയും, തുരിശും ചേർത്താണ്പശയുണ്ടാക്കുന്നത്.
അത് സ്വന്തം ചിലവിലാണ്.

യാത്രയും സ്വന്തം ചിലവിലാണ്.
ആട്ടോറിക്ഷയിലും,ബൈക്കിലും ഒക്കെ കറങ്ങി പോസ്റ്റർ ഒട്ടിക്കുന്നവരുണ്ട്.

ടൗൺ ഏരിയകളിൽഒരേ ദിവസം തന്നെനാലും അഞ്ചും,
ചിലപ്പോൾ അതിൽ കൂടുതലും
തിയറ്ററുകളിൽഅത്രത്തോളം സിനിമകൾ റിലീസ് ഉണ്ടാകും.

അപ്പോൾ .വെള്ളിയാഴ്ച്ച രാത്രിക്ക് മുൻപ്,ചിലപ്പോൾ ഒറ്റ ദിവസം കൊണ്ട്
അതെല്ലാം ഒട്ടിക്കണം.മഴയാണെങ്കിൽ ദുരിതമാകും.

ചില തിയറ്ററുകൾ അവരുടെ ജീവനക്കാരെ ഉപയോഗിച്ചാണ് ഒട്ടിക്കാറ്.അതിന് 1500, 2000, 2500 തുടങ്ങി ചാർജുകൾ ഈടാക്കും.

കോഴിക്കോട്, എറണാകുളം,കൊല്ലം, കോട്ടയം,തൃശ്ശൂർ, പാലക്കാട്
എന്നിവിടങ്ങളിലെഅസോസ്സിയേഷനുകളിലായിഅറുപത് പേരോളം
ഈ ജോലി ചെയ്യുന്നു.

തിരുവനന്തപുരത്ത് - ശിവമണി, തങ്കപ്പൻ നായർ.എറണാകുളത്ത് -
കോയ, ആന്റോ ,പ്രദീപ്,ഷൺമുഖൻ, മുകുന്ദൻ.കോഴിക്കോട് -രാജൻ, അബ്ബാസ്, മുജീബ്, മുരളി, വേണു, ഗണേഷ്തുടങ്ങി ഈ മേഖലയിൽ
ഇരുപത്തിയഞ്ച് വർഷത്തിൽ
ഏറെയായി പ്രവർത്തിക്കുന്നവരുണ്ട്.

തിയറ്ററുകൾ
പ്രവർത്തിക്കാതായതോടെ
ജോലിയില്ലാതെയായ ഈ വിഭാഗത്തെ
സഹായിക്കുവാൻ
വിതരണക്കാരോനിർമ്മാതാക്കളോ
അവരുടെസംഘടനകളോ
മുൻകയ്യെടുത്താൽ നന്നായിരിക്കും.
തങ്ങളുടെ മുഖം മനോഹരമായി ചുവരിൽ പതിക്കുന്നഇവരുടെ പട്ടിണി മാറ്റാൻഏതെങ്കിലും താരങ്ങളെങ്കിലും
മുന്നിട്ട് വന്നെങ്കിൽ എന്ന്
ആശിക്കുന്നു.കാരണം ഇവർ എണ്ണത്തിൽ വളരെ കുറവുള്ള ഒരു തൊഴിലാളി വിഭാഗമാണ് .

ആരെങ്കിലും കടന്നുവരും
എന്ന പ്രതീക്ഷയോടെ ,

ഷാജി പട്ടിക്കര.
( പ്രൊഡക്ഷൻ കൺട്രോളർ ) 

No comments:

Powered by Blogger.