" കൊടുക്കാം ഒരു കയ്യടി മമ്മൂക്കയ്ക്കും - പിൻതുടരാം ആ വാക്കുകൾ " : ഷാജി പട്ടിക്കര .കഴിഞ്ഞ 22 വർഷമായി മലയാള സിനിമാരംഗത്ത് പ്രവർത്തിക്കുന്ന ഒരാൾ എന്നതിലപ്പുറം , 
കഴിയുന്നിടത്തോളം സിനിമകൾ കാണാറുള്ള ഒരു പ്രേക്ഷകൻ കൂടിയാണ് ഞാൻ....

ഇക്കാലത്തിനിടയിൽ #വൈറ്റ് എന്ന ചിത്രമൊഴികെ,മമ്മൂക്കയുടെ എല്ലാ ചിത്രങ്ങളും കണ്ടിട്ടുമുണ്ട്.
അതിൽ തന്നെ,യാത്ര, നിറക്കൂട്ട്, സുകൃതം, 1921,പൊന്തൻമാട, ഭൂതക്കണ്ണാടി, ഓർമ്മകൾ ഉണ്ടായിരിക്കണംഎന്നീ സിനിമകൾ മൂന്നിലേറെ തവണയാണ് കണ്ടിട്ടുള്ളത്.

കൊറോണക്കാലത്തെ വിശ്രമം വിട്ടുപോയ #വൈറ്റ് കാണാൻ കൂടിയുള്ളഅവസരമായിട്ടെടുക്കുകയാണ്.

നടൻ എന്ന നിലയിലും, വ്യക്തി എന്ന നിലയിലും ഇഷ്ടവും ,ബഹുമാനവും ഉണ്ട്.ഇപ്പോൾ ഇത് എഴുതുവാൻ കാരണം,അദ്ദേഹം നടത്തിയ ഒരു പ്രസ്താവനയാണ് .

എല്ലാവരും വീട്ടിനുള്ളിൽ ഒതുങ്ങുമ്പോൾ തൊട്ടടുത്ത വീട്ടിൽ അന്നന്നത്തെ അന്നത്തിന് വക തേടിയിരുന്നവരുടെ അവസ്ഥ കൂടി നമ്മൾ അന്വേഷിക്കണം എന്ന്.
നമ്മിൽ പലരും ചിന്തിക്കാൻ മറന്നു പോയ ഒന്നാണ് അത്.ഒരു പാട് പേർ,
നടൻമാരും,സാങ്കേതിക പ്രവർത്തകരും,സാഹിത്യകാരൻമാരും,
നേതാക്കളും ഒക്കെസന്ദേശങ്ങളുമായി മുന്നിലുണ്ട്.

എന്നാൽ വ്യത്യസ്തമായ ചിന്ത,
അത്അഭിനയം പോലെ തന്നെ
മമ്മൂക്കയുടേത് മാത്രം.

കൊറോണ ഭീതിയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫ്ലാറ്റിനുള്ളിൽ ഒതുങ്ങിയ ആളാണ് ഞാനും.
സ്വാഭാവികമായും മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല.

പക്ഷേ, മമ്മൂക്കയുടെ വാക്കുകൾ കേട്ടപ്പോഴാണ് സത്യത്തിൽ
ഇങ്ങനെയൊരു കാര്യം നമ്മൾ മറന്നല്ലോ എന്നു പോലും
ചിന്തിച്ചത്.ഫ്ലാറ്റ് വിട്ട് പുറത്തേക്കിറങ്ങിയത് പോലും അങ്ങനെയാണ്.

പ്രധാനമന്ത്രിയുടെ അഭ്യർത്ഥന സ്വീകരിച്ച് ആരോഗ്യ പ്രവർത്തകർക്ക് നമ്മളർപ്പിച്ച കയ്യടികൾ പോലെ,
ഈ മനുഷ്യസ്നേഹിയായ
വലിയ മനുഷ്യന്റെ വാക്കുകൾക്കും കൊടുക്കാം ഒരു നല്ല കയ്യടി .

അദ്ദേഹത്തിന്റെ നല്ല ചിന്തയ്ക്കിരിക്കട്ടെ
ഒരു പൊൻ തൂവൽ ...

പ്രാവർത്തികമാക്കാം
നമുക്കും ആ വാക്കുകൾ..
ഒന്ന് തിരിഞ്ഞു നോക്കാം
അടുത്ത വീട്ടിലെഅടുപ്പുകൾ പുകഞ്ഞോ എന്ന് ..

നീട്ടാം ഒരു കൈ സഹായം ..

സ്നേഹപൂർവ്വം,
ഷാജി പട്ടിക്കര .
( പ്രൊഡക്ഷൻ കൺട്രോളർ ) 

No comments:

Powered by Blogger.