ചരിത്രം കുറിക്കാൻ മമ്മൂട്ടി- സന്തോഷ് വിശ്വനാഥ് ടീമിന്റെ " വൺ " വിഷുവിന് മുന്നോടിയായി തീയേറ്ററുകളിൽ എത്തും.


മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ''വൺ "  വിഷുവിന് മുന്നോടിയായി തീയേറ്ററുകളിൽ എത്തും. 

മുഖ്യമന്ത്രി എങ്ങനെയായിരിക്കണമെന്നാണ്  " വൺ "  പറയുന്നത് . ബോബി- സഞ്ജയ് ടീം മമ്മൂട്ടിക്ക് വേണ്ടി ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രമാണിത്.  സന്തോഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

മമ്മൂട്ടിയെ കൂടാതെ , മധു, ജോജു ജോർജ്ജ് , മുരളി ഗോപി, രഞ്ജി പണിക്കർ, വിഷ്ണു ഉണ്ണികൃഷ്ണൻ, നിമിഷ സജയൻ ,ശ്രീനിവാസൻ, മാത്യു തോമസ്, ബാലചന്ദ്രമേനോൻ, സുദേവ് നായർ, സുരേഷ് കൃഷ്ണ, സലിംകുമാർ, സുധീർ കരമന, ശങ്കർ രാമകൃഷ്ണൻ, അലസിയർ ലേ ലോപ്പസ്  , ശ്യാമ പ്രസാദ്, നന്ദു , മാമുക്കോയ, മേഘനാഥൻ, വി കെ ബൈജു, മുകുന്ദൻ, ജയകൃഷ്ണൻ, ജയൻ ചേർത്തല, ബാലാജി ശർമ്മ, വെട്ടുക്കിളി പ്രകാശ്, രശ്മി ബോബൻ, ഗായത്രി അരുൺ, അർച്ചന മനോജ്, പ്രമീള ദേവി, സുബ്ബലക്ഷ്മി ,റിസബാവ ,അബുസലിം ,വിനു പപ്പു ,നാസർ ലത്തീഫ് ,വിവേക് ഗോപൻ ,ഷിജു ,ആര്യൻ  ക്യഷ്ണമേനോൻ ,ഇഷാനി കൃഷ്ണകുമാർ ,ശ്രീജ എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു .

മമ്മൂട്ടി നായകനാകുന്ന " വൺ " നിർമ്മിക്കുന്നത് ഇച്ചായീസ് പ്രൊഡക്ഷഷൻസിന്റെ ബാനറിൽ ശ്രീലക്ഷ്മി ആർ. ആണ് .മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് പഴയ നിയമസഭ മന്ദിരത്തിൽ ഒരു സിനിമയുടെ ചിത്രീകരണം നടക്കുന്നത് . രാഷ്ടീയത്തിൽ താൽപര്യമുള്ള മമ്മൂട്ടി കേരള മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായി വേഷമിടുന്നുവെന്ന പ്രത്യേകതയുമുണ്ട് ഈ സിനിമയ്ക്ക്. 


മനോജ് പിള്ള ,എസ്. വൈദി എന്നിവർ ഛായാഗ്രഹണവും ,ഗോപീ സുന്ദർ സംഗീതവും ,നിഷാദ് യൂസഫ് എഡിറ്റിംഗും ,ദിലീപ്നാഥ് കലാസംവിധാനവും ,ശ്രീജിത്ത് ഗുരുവായൂർ മേക്കപ്പും നിർവ്വഹിക്കുന്നു. ബാദുഷ പ്രൊജ്കട് ഡിസൈനറും ,സഞ്ജയ് പടിയൂർ പ്രൊഡക്ഷൻ കൺട്രോളറുമാണ്. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.