ഇമോഷണൽ ത്രില്ലറാണ് " അന്വേഷണം " .


ജയസൂര്യയെ പ്രധാന കഥാപാത്രമാക്കി പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് " അന്വേഷണം " . 

ചൈൽഡ് അബ്യുസ്, പ്രൈവറ്റ് ഹോസ്പിറ്റലുകളിലെ അനാസ്ഥകൾ തുടങ്ങി പല വിഷയങ്ങളും  "അന്വേഷണം" ചർച്ച ചെയ്യുന്നു.   ഒരു അക്വേറിയം ഫോർഗ്രൗണ്ട് ആയ ഗാനത്തിൽ നിന്നാണ് സിനിമ തുടങ്ങുന്നത്.

ത്രില്ലർ മൂഡിലാണ് തുടങ്ങുന്നതെങ്കിലും  ഇടവേളയോട് കൂടി വളരെ ഇമോഷണൽ ആയ ഒരു ട്രാക്കിലേക്ക് സിനിമ പലപ്പോഴും മാറുന്നുണ്ട്.ലില്ലിയിൽ നിന്നും അന്വേഷണത്തിൽ എത്തുമ്പോൾ പ്രശോഭ് വിജയൻ മുന്നോട്ട് തന്നെ .

E4 എന്റെർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ .മെഹ്ത , എ.വി. അനൂപ് ,സി.വി. സാരഥി എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

ശ്രുതി രാമചന്ദ്രൻ ,ലെന ,ലാൽ , ലിയോണ ഷിനോയ് ,വിജയ് ബാബു , നന്ദു എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

രഞ്ജിത്ത് കമല ശങ്കർ തിരക്കഥയും ഫ്രാൻസിസ് തോമസ് സംഭാഷണവും , സുജിത് വാസുദേവ് ഛായാഗ്രഹണവും, ജാക്സ് ബിജോയ് സംഗീതവും, അപ്പു എൻ. ഭട്ടതിരി എഡിറ്റിംഗും  നിർവ്വഹിക്കുന്നു. ബാദുഷ പ്രൊഡക്ഷൻ ഡിസൈനറുമാണ് .സുജിത് വാസുദേവിന്റെ ഛായാഗ്രഹണം നന്നായിട്ടുണ്ട് .


Rating : 3 / 5.
Saleem P .Chacko .

No comments:

Powered by Blogger.