" അൽ-മല്ലു "വിലെ " ഏദൻ തോട്ടത്തിൻ....." ഓഫീഷ്യൽ വിഡീയോ സോംഗ് പുറത്തിറങ്ങി.

മോഹൻലാൽ ,പൃഥിരാജ് സുകുമാരൻ ,മഞ്ജു വാര്യർ ,ആസിഫ് അലി എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെ " അൽമല്ലു "വിലെ    " ഏദൻ തോട്ടത്തിൻ " ....... എന്ന ഓഫീഷ്യൽ  വിഡീയോ സോംഗ്  റിലീസ് ചെയ്തു .

Here is the First Official video song of       " EdenThottathin......

കോമഡി പശ്ചാത്തലത്തിൽ ഒരുങ്ങുന്ന " അൽ-മല്ലു "  തിരക്കകഥയെഴുതി ബോബൻ ശമുവേൽ സംവിധാനം ചെയ്യുന്നു.  ഈ ചിത്രം ജനുവരി പത്തിന് തീയേറ്ററുകളിൽ എത്തും. 

നമിത പ്രമോദ് , മിയ ജോർജ് , ഷീലു എബ്രഹാം , ധർമ്മജൻ ബോൾഗാട്ടി , സിദ്ദിഖ് , മിഥുൻ രമേശ് , സിനിൽ സൈനുദ്ധീൻ , വരദ ജിഷിൻ , ജെന്നിഫർ ,ആതിര ഉഷ എന്നിവരും  അതിഥി താരമായി ഡാം 999 സംവിധായകൻ  സോഹൻ റോയും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

പുതിയ കാലത്തെ പ്രവാസികളുടെ കഥയാണ് സിനിമയുടെ പ്രമേയം .അബുദാബി കേന്ദ്രമാക്കി മിഡിൽ ഈസ്റ്റിൽ ആയിരുന്നു ചിത്രീകരണം .സജിൽസ്  മജീദാണ് ചിത്രം നിർമ്മിക്കുന്നത്. 

ജനപ്രീയൻ , റോമൻസ് , ഹാപ്പി ജേർണി , ഷാജഹാനും പരീക്കുട്ടിയും ,    വികടകുമാരൻ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തത് ബോബൻ    ശമുവേൽ ആയിരുന്നു. 

സംഗീതം രഞ്ജിൻ രാജും,  ഗാനരചന ബി.കെ. ഹരി നാരായണനും ,ഛായാഗ്രഹണം വിവേക് മോനോനും, എഡിറ്റിംഗ് ദീപു ജോസഫും ,കലാ സംവിധാനം രാജീവ് കോവിലകവും , മേക്കപ്പ് ജിത്തു പയ്യന്നൂരും , രാജീവ് അങ്കമാലിയും നിർവ്വഹിക്കുന്നു .
ഡോ. രജത്ത് ആർ, ജയൻ നടുവാഴതകത്ത് എന്നിവരുടേതാണ് കഥ. സേതു അടൂർ , കമലാക്ഷൻ പയ്യന്നൂർ എന്നിവരാണ് പ്രൊഡക്ഷൻ കൺട്രോളറൻമാർ .


സലിം പി. ചാക്കോ .

No comments:

Powered by Blogger.