ജോജു ജോർജ്ജ് , മഞ്ജു വാര്യർ , ലിജോ ജോസ് പെല്ലിശ്ശേരി എന്നിവർക്ക് ഫിലിം ഫെയർ അവാർഡ്.

66ാമത് ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.  മലയാളം, തെലുങ്ക്, തമിഴ്, കന്നഡ തെന്നിന്ത്യന്‍ സിനിമാലോകത്ത് നിന്നുമുള്ള കഴിഞ്ഞ വര്‍ഷത്തെ സിനിമകളാണ് പുരസ്‌കാരത്തിന് അര്‍ഹരായിരിക്കുന്നത്. 

ചെന്നൈയിലെ ജവര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ്  ചടങ്ങ് നടന്നത്. കഴിഞ്ഞ മൂന്ന് തവണയും ഹൈദരാബാദില്‍ നിന്നുമായിരുന്നു ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തിരുന്നത്. 

ഫിലിം ഫെയര്‍ മികച്ച നടനായി ജോജു ജോർജ്ജാണ് ( ജോസഫ് )  തെരഞ്ഞെടുക്കപ്പെട്ടത്. . ജയസൂര്യ (ക്യാപ്റ്റന്‍), ടൊവിനോ തോമസ് (തീവണ്ടി), സൗബിന്‍, ചെമ്പന്‍ വിനോദ് (ഈമയൗ), പൃഥ്വിരാജ് (കൂടെ) എന്നിവര്‍ തമ്മിൽ ആയിരുന്നു മത്സരം .മികച്ച നടിയായി മഞ്ജുവാര്യരും              ( ആമി) തെരഞ്ഞെടുക്കപ്പെട്ടു. ഐശ്വര്യ ലക്ഷ്മി (വരത്തന്‍), അനു സിത്താര (ക്യാപറ്റന്‍), നിമിഷ സജയന്‍ (ഈട), നസ്രിയ (കൂടെ), എന്നിവർ തമ്മിൽ ആയിരുന്നു മൽസരം .

മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരിയും  ( ഈ. മ. യൗ ) ,മികച്ച ചിത്രമായി സുഡാനി ഫ്രം നൈജീരിയായും തെരഞ്ഞെടുക്കപ്പെട്ടു. No comments:

Powered by Blogger.