ദിലീപിന്റെ സ്റ്റൈലീഷ് ഫാമിലി എന്റെർടെയ്നറാണ് " JACK & DANIEL " . എസ്. എൽ .പുരം ജയസൂര്യയുടെ ഹോളിവുഡ് മേക്കിംഗ്. അർജുൻ സർജയും ,അഞ്ജു കുര്യനും തിളങ്ങി.

ദിലീപ്,  അർജൂൻ സർജ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഹോളിവുഡ് സ്റ്റെലിൽ   എസ്. എൽ. പുരം ജയസൂര്യ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  "   JACK & DANIEL "  പ്രേക്ഷക ശ്രദ്ധ നേടുന്നു. 
ഹ്യൂമറിനും, ആക്ഷനും, സെന്റിമെന്റ്സിനും എല്ലാം വളരെ പ്രധാന്യമുള്ള സിനിമയാണിത്. 

ജാക്ക് , ഡാനിയേൽ അലക്സാണ്ടർ  എന്നീ രണ്ടു വ്യക്തികളുടെ പോരാട്ടത്തെ ആസ്പദമാക്കി ഒരുക്കുന്ന സസ്പെൻസ് ത്രില്ലർ കൂടിയാണിത്. സി.ബി.ഐ  ഉദ്യോഗസ്ഥനായ ഡാനിയേൽ അലക്സാണ്ടറായി  ആർജുൻ സർജ്ജയും  , ജാക്ക് എന്ന എതിരാളിയായി ദിലീപും വേഷമിടുന്നു. അഞ്ജു കുര്യൻ , ആക്ഷൻ സംവിധായകൻ പീറ്റർ ഹെയ്ൻ ,അശോകൻ,സൈജു കുറുപ്പ് ,ദേവൻ ,പൊന്നമ്മ ബാബു , മേക്കപ്പ്മാൻ പട്ടണം റഷീദ് ,സുരേഷ് കൃഷ്ണ ,നിർമ്മാതാവ് ജി. സുരേഷ് കുമാർ  എന്നിവരും  ഈ ചിത്രത്തിൽ 
അഭിനയിക്കുന്നുണ്ട്. 

തമീൻ ഫിലിംസിന്റെ ബാനറിൽ ഷീബു തമീൻസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്." സ്പീഡ് ട്രാക്കി "ന് ശേഷം ദിലീപും ,ജയസൂര്യയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് " JACK &  DANIEL " .

പീറ്റർ ഹെയ്നെ അവതരിപ്പിക്കുന്ന രംഗം ശ്രദ്ധേയമാണ്.' മമ്മൂട്ടി, മോഹൻലാൽ , പ്രഭാസ് ,രജനികാന്ത് എന്നിവരുടെ ആക്ഷൻ രംഗങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത് നന്നായിട്ടുണ്ട്. 

ഇന്ത്യയ്ക്ക് വേണ്ടി  സ്വന്തം ജീവൻ ബലിയർപ്പിക്കുന്ന ധീര ജവാൻമാരുടെ കുടുംബത്തോട് നമ്മുടെ സമൂഹത്തിലെ ഒരു വിഭാഗം കാണിക്കുന്ന മോശപ്പെട്ട പ്രവർത്തനങ്ങൾ സിനിമയുടെ പ്രമേയത്തിലുണ്ട്. " Indians for Indian Army " എന്ന ആശയം പൊതു സമൂഹത്തിൽ ചർച്ച ചെയ്യപ്പെടും. 
ഭരിക്കുന്ന സർക്കാരുകളിലെ അഴിമതി ,കള്ളപ്പണം എന്നിവയൊക്കെ നിശിതമായി വിമർശനമാക്കിയിട്ടുണ്ട്. അത്യാവശ്യം വേണ്ട പ്രണയരംഗങ്ങളും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

എൻ. ജി. കെ. എന്ന സൂര്യ ചിത്രത്തിന്റെ ഛായാഗ്രാഹകൻ ശിവകുമാർ വിജയന്റെ ക്യാമറ വർക്ക് സിനിമയുടെ ഹൈലൈറ്റായി. ജോൺക്കുട്ടിയുടെ എഡിറ്റിംഗും , ഗോപീ സുന്ദറിന്റെ പശ്ചാത്തല സംഗീതവും വേറിട്ട് നിൽക്കുന്നു. 

പീറ്റർ ഹെയ്ൻ, കനൽ കണ്ണൻ , സുപ്രിം സുന്ദർ എന്നിവർ ഒരുക്കിയ ആക്ഷൻ രംഗങ്ങൾ പ്രേക്ഷക ശ്രദ്ധ നേടി. അതോടൊപ്പം സാഹചര്യത്തിന് ഒത്ത കോമഡി രംഗങ്ങളും നന്നായി. 

എസ്. എൽ .പുരം ജയസൂര്യയുടെ ഹോളിവുഡ് സ്റ്റൈൽ  മേക്കിംഗ്  കിടിലമായി.  ജനപ്രിയ നായകൻ ദിലീപ്  സൈറ്റലിഷ് അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത് . അർജുൻ സർജ ഡാനിയേൽ അലക്സാണ്ടറായി തിളങ്ങി. 

എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന തരത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ദിലീപിന്റെ സിനിമ കരിയറിലെ വ്യതസ്ത ചിതമായി ഈ സിനിമയെ കാണാൻ കഴിയും. 

Rating : 3.5 / 5.

സലിം പി. ചാക്കോ . 





No comments:

Powered by Blogger.