കണ്ണുകെട്ടിയ നിയമങ്ങൾ കാവലുണ്ടിവിടെ കൂരിരുളിൽ തനിച്ചാകാൻ ഭയമാണിവിടെ "ഇരകൾ" ശ്രദ്ധ നേടുന്നുസ്ത്രീ സുരക്ഷ പ്രേമേയമാക്കിയ  വിഷ്‌ണു അടൂരിന്‍റെ കവിത "ഇരകൾ"  സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. കണ്ണുകെട്ടിയ നിയമങ്ങൾ കാവലുണ്ടിവിടെ കൂരിരുളിൽ തനിച്ചാകാൻ ഭയമാണിവിടെ എന്നു തുടങ്ങുന്ന കവിത ആലപിച്ചിരിക്കുന്നത് സുനിൽ വിശ്വമാണ്.

ഒരൊറ്റ ദിവസം കൊണ്ടാണ് ഗാനം എഴുതി ചിട്ടപ്പെടുത്തി പുറത്തിറക്കിയിരിക്കുന്നത്.കവിതയുടെ വരികൾ 

കണ്ണുകെട്ടിയ നിയമങ്ങൾ കാവലുണ്ടിവിടെ
കൂരിരുളിൽ തനിച്ചാകാൻ ഭയമാണിവിടെ
അമ്മപെങ്ങമ്മാർ ഭയക്കും കാഴ്ച്ചയാണിവിടെ
ബോധരഹിതം അധികാരം നിദ്രയാണിവിടെ

നട്ടെല്ലൂരിയ നിയമങ്ങൾ മിഴിയടയ്‌ക്കുന്നു
പണം തേടും അധികാരികൾ വിലപേശുന്നു
പുതു വാർത്ത തേടും മാധ്യമങ്ങൾ വഴി മാറുന്നു
ഇരകൾ തന്നുടെ രോദനങ്ങൾ ബാക്കിയാകുന്നു

നാട് മാറി  വീട് മാറി   ഇരകളും മാറി 
വേനൽ മാറി  വെയിൽ  മാറി  കഥകളും മാറി
അധികാര വർഗ്ഗങ്ങൾ അനവധി മാറി
മാറ്റമില്ല പ്രതികൾക്ക്  സൗഖ്യമാണിവിടെ

കണ്ണു കെട്ടിയ നിയമങ്ങൾ കൺ തുറക്കേണം
കുറ്റവാളികൾ കേട്ട് ഞെട്ടും ശിക്ഷകൾ വേണം
അമ്മയെന്തെന്നറിയുന്ന കണ്ണുകൾ വേണം
നമ്മളെന്തെന്നറിയുന്ന നന്മകൾ  വേണം


യൂട്യൂബ് ലിങ്ക് : https://www.youtube.com/watch?v=nQVu_VuaLs8

No comments:

Powered by Blogger.