രക്ഷിത് ഷെട്ടിയുടെ " അവൻ ശ്രീമൻ നാരായണ " മുളകുപ്പാടം ഫിലിംസ് വിതരണം ചെയ്യും. ട്രെയിലർ നവംബർ 28നും , ഡിസംബർ 27 ന് സിനിമയും റിലീസ് ചെയ്യും.

ജനപ്രിയ കന്നട നടൻ രക്ഷിത് ഷെട്ടിയുടെ "അവൻ ശ്രീമൻ നാരായണ" ഡിസംബർ 27 ന് റിലിസ് ചെയ്യും. സച്ചിൻ രവിയാണ്  സിനിമ സംവിധാനം ചെയ്യുന്നത്. ഷാൻവി ശ്രീവാസ്തവ , ബാലാജി , രക്ഷിഷെട്ടി , അച്യുത്കുമാർ എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു .

അമരാവതിയിൽ താമസിക്കുന്ന അഴിമതിക്കാരനായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് സിനിമയുടെ പ്രമേയം. 

വിവിധ ഭാഷകളിൽ റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ നവംബർ 28ന് റിലീസ് ചെയ്യും. കേരളത്തിൽ ടോമീച്ചൻ മുളകുപ്പാടത്തിന്റെ മുളകുപാടം ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.