അൽഭുതമായി " മാമാങ്കം'' ട്രെയിലർ .നവംബർ 21ന് മാമാങ്ക മഹോൽസവം ആരംഭിക്കും.


മലയാളത്തിലെ ഏറ്റവും വലിയ സിനിമയായ " മാമാങ്ക "ത്തിന്റെ ട്രെയിലർ അത്ഭുതമായി. ചരിത്ര സത്യങ്ങളോട് നീതി പുലർത്തുന്ന ക്ലാസിക് സിനിമയായിരിക്കും " മാമാങ്കം'' .

ചുരിക ചുഴറ്റിയുള്ള മമ്മൂട്ടിയുടെ അഭ്യാസപ്രകടനമാണ് ട്രെയിലറിന്റെ മുഖ്യ ആകർഷണീയത .ദേശാഭിമാനത്തിനു വേണ്ടി ജീവൻ വെടിഞ്ഞ ചാവേറുകളുടെ കഥയാണ് "മാമാങ്കം'' .

ഉണ്ണി മുകുന്ദൻ , പ്രാഞ്ചി തെഹ് ലാൻ  ,മാസ്റ്റർ അച്ചുതൻ , സിദ്ദീഖ് ,അനു സിത്താര എന്നിവർ നിറഞ്ഞ് നിൽക്കുകയാണ് ട്രെയിലറിൽ. 

മലയാളത്തിന്റെ പ്രിയ സംവിധായകൻ എം. പത്മകുമാറാണ് " മാമാങ്കം " സംവിധാനം ചെയ്യുന്നത്. 
വേണു കുന്നപ്പിളളിയാണ് സിനിമയുടെ നിർമ്മാതാവ്. 

നവംബർ 21ന് " മാമാങ്കം'' തീയേറ്ററുകളിൽ എത്തും. 

സലിം പി .ചാക്കോ . 

No comments:

Powered by Blogger.