" മാർജാര " - ഒരു കല്ലുവച്ച നുണ .

മണിച്ചിത്രത്താഴിനു ശേഷം "മാർജാര".

മലയാളത്തിന്റെ മഹാനായ സംവിധായകൻ ഫാസിൽ സംവിധാനം ചെയ്തു 1993 ഇൽ പുറത്തിറങ്ങിയ ചിത്രമാണ് മണിച്ചിത്രത്താഴ്. 

വർഷങ്ങൾക്കു ശേഷം ഇപ്പോഴും മണിച്ചിത്രത്താഴ് എന്ന സിനിമ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടതാണ്. വളരെ അതികം  പ്രത്യേകതകൾ ഉള്ളതുകൊണ്ടാണ് ചിത്രം ഇന്നും പുതുമ നഷ്ടപ്പെടാതെ ഒരു വിസ്മയമായി നിൽക്കുന്നത്. മണിച്ചിത്രത്താഴിന്റെ പ്രത്യേകതകളിൽ എടുത്തു പറയേണ്ടത് തന്നെയാണ് എംജി രാധാകൃഷ്ണന്റെ സംഗീതം. അതിലെ എല്ലാ ഗാനങ്ങൾ തന്നെയും ഹിറ്റായിരുന്നു. ചിത്രത്തിന്റെ കഥ ആവശ്യപ്പെടുന്ന പോലെ ദുരൂഹത നിറഞ്ഞതും അതോടൊപ്പം തന്നെ മെലോഡിയസ് ആയിട്ടുള്ളതും ആയിരുന്നു അതിലെ ഗാനങ്ങളും. 

അതെ ക്യാറ്റഗറിയിൽ പെടുത്താവുന്ന ഒരു ചിത്രമാണ് നവാഗതനായ രാകേഷ് ബാല സംവിധാനം ചെയ്തു റിലീസിന് ഒരുങ്ങുന്ന മിസ്റ്ററി ത്രില്ലെർ ചിത്രം മാർജാര - ഒരു കല്ലു വച്ച നുണ. ഒക്ടോബർ ഇരുപത്തിയേഴാം തിയതി ദീപാവലി ദിനത്തിൽ ചിത്രത്തിന്റെ പ്രോമോ സോങ് അണിയറപ്രവർത്തകർ പുറത്തു വിട്ടിരുന്നു. കിരൺ ജോസിന്റെ സംഗീത സംവിധാനത്തിൽ മലയാളത്തിന്റെ പ്രിയ ഗായകനായ ജോബ് കുര്യൻ ആലപിച്ച 'ആരൊരാൾ' എന്ന് തുടങ്ങുന്ന gaanathinu വന്നു സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. ഒരേ സമയം haunting ഉം melodious ഉം ആണ് ഗാനം. മണിച്ചിത്രത്താഴിനു ശേഷം ഇതാദ്യം ആയിട്ടാണ് അതെ ക്യാറ്റഗറിയിൽ പെടുത്താവുന്ന ഒരു ഗാനം പുറത്തു വരുന്നത്. അത് കൊണ്ട് തന്നെ റിലീസിനൊരുങ്ങുന്ന മാർജാര ചിത്രത്തിലും വൻ പ്രതീക്ഷയാണ് കൈവന്നിരിക്കുന്നത്.

Watch promo song at: https://youtu.be/oGHboj8fH04/

No comments:

Powered by Blogger.