കാട്ടുമല്ലിക വിട പറഞ്ഞു.

കാട്ടുമല്ലിക വിട പറഞ്ഞു: ശ്രീകുമാരൻ തമ്പി. 


ഞാൻ ആദ്യമായി ഗാനങ്ങൾ എഴുതിയ നീലാ പ്രൊഡക്ഷന്സിന്റെ (മെറിലാൻഡ് ) കാട്ടുമല്ലിക എന്ന സിനിമയിലെ നായിക ഗീതാഞ്ജലി അന്തരിച്ചു. എന്റെ വരികൾക്ക് ആദ്യമായി ചുണ്ടനക്കിയ നടി എന്ന നിലയിൽ എനിക്ക് അവരോട് കടപ്പാടുണ്ട് തമിഴിലെ ആക്‌ഷൻ ഹീറോ ആനന്ദൻ ആയിരുന്നു നായകൻ. ഇതേ സിനിമയിൽ ഉപനായികയായി അഭിനയിച്ചത് വാണിശ്രീ എന്ന നടിയായിരുന്നു . 

വാണിശ്രീ പിൽക്കാലത്തു വലിയ നടിയായി വസന്ത മാളിക എന്ന തമിഴ് ചിത്രത്തിൽ ശിവാജിഗണേശന്റെ നായികയായി . തെലുങ്കിൽ നാഗേശ്വര റാവുവിന്റെയും എൻ.ടി. രാമറാവുവിന്റെയും കൃഷ്ണയുടെയും ശോഭൻ ബാബുവിന്റെയും നായികയായി . നിർഭാഗ്യവശാൽ ഗീതാഞ്ജലി ക്രമേണ തെലുങ്കു സിനിമയിൽ ഹാസ്യനടിയായി ഒതുങ്ങി . 
നടൻ രാമകൃഷ്ണയുടെ ഭാര്യയായി . അദ്ദേഹം മെറിലാൻഡ് നിർമ്മിച്ച നഴ്സ് തുടങ്ങിയ മലയാള സിനിമകളിൽ  അഭിനയിച്ചിട്ടുണ്ട് . ഗീതാഞ്ജലിയുടെ ആത്മാവിനു നിത്യശാന്തി നേരുന്നു .

ശ്രീകുമാരൻതമ്പി .

No comments:

Powered by Blogger.