നൂറ്കോടിയും കടന്ന് " ബിഗിൽ " മുന്നേറുന്നു. വിജയ് - ആറ്റ്ലി കൂട്ടുകെട്ടിൽ ഫുട്ബോൾ പശ്ചാത്തലത്തിൽ മികച്ച സിനിമ .

മെർസലിന്റെ വൻവിജയത്തിന്          ശേഷം സംവിധായകൻ ആറ്റ്ലി  ഇളയദളപതി വിജയ്ക്കൊപ്പം  ഒന്നിക്കുന്ന " ബിഗിൽ " മരണമാസ്  എന്റെർടെയ്നറാണ്. 

നാല് ദിവസം കൊണ്ട് നൂറ് കോടിയിൽപരം രൂപയാണ് ഈ ചിത്രം കളക്ഷൻ നേടിയിരിക്കുന്നത്. വിജയ് യുടെ സിനിമ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആകും " ബിഗിൽ " എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. കേരളത്തിൽ നിന്ന് 10 കോടി 28 ലക്ഷം രൂപ ഇതിനൊടകം ഈ ചിത്രം നേടി കഴിഞ്ഞു. 

" ബിഗിൽ " ഒരു ആക്ഷൻ സ്പോർട്സ് ഫിലിമാണ്. ഗുണ്ടയുടെ മകൻ ഫുട്ബോൾ താരമാകാൻ ശ്രമിക്കുബോൾ ഉണ്ടാകുന്ന വിവിധ പ്രശ്നങ്ങളാണ് സിനിമ ചൂണ്ടിക്കാട്ടുന്നത്. ഗുണ്ടയുടെ മകൻ നല്ലതായി വളരാൻ ശ്രമിച്ചാലും സമൂഹം അവരെ നല്ലവരായി കാണാൻ ശ്രമിക്കാത്തതും  സിനിമ പറയുന്നു. 

ഫുട്ബോൾ രംഗത്തെ അസാസിയേഷനുകളിൽ നടക്കുന്ന  അഴിമതിയും, സ്വജനപക്ഷപാതവും  വ്യക്തമായി ചൂണ്ടികാട്ടുന്നു. കായിക രംഗത്തെ ബിസിനസ്സായി കാണുവർ തന്നെയാണ് കായികരംഗത്തിന്റെ തലപ്പത്തുള്ളതെന്ന്  സിനിമ വരച്ച് കാട്ടുന്നു. തങ്ങൾക്ക് താൽപര്യമില്ലാത്ത സംസ്ഥാന ടീമുകളെ കളിയിൽ എങ്ങനെ ഒഴിവാക്കുന്നു എന്നതുവരെ സിനിമ പറയുന്നുണ്ട്. 

കളിയ്ക്കാൻ ഫിറ്റ്നസ് ഉണ്ടെങ്കിൽ ആരൊക്കെ എതിർത്താലും  അർഹതയുള്ളവർ എത്തേണ്ടടത്ത്  എത്തുമെന്നും സിനിമയുടെ പ്രമേയം പറയുന്നു. 


വിജയ്  അച്ഛനും ( രായപ്പൻ ) , മകനുമായി (മൈക്കിൾ  രായപ്പൻ or ബിഗിൽ ) ഈ ചിത്രത്തിൽ വേഷമിടുന്നു. 

ജനപ്രിയ മസാലക്കൂട്ടുകൾക്കൊപ്പം സമൂഹത്തിനൊരു സന്ദേശവും ഈ ചിത്രം നൽകുന്നു. എ. ആർ. റഹ്മാന്റെ  സംഗീതത്തിൽ വിജയ് ആദ്യമായി പാടുന്നു എന്ന പ്രത്യേകതയുമുണ്ട്. 

നയൻതാര ( എയ്ഞ്ചൽ ) ,  ജാക്കി ഷീറോഫ്  ( ജെ.കെ. ശർമ്മ ) , കതിർ ( കതിർ ) , വിവേക് ( മെസ്സി) , ഡാനിയേൽ ബാലാജി ( ഡാനിയേൽ ) , ആനന്ദ് രാജ് ( ആനന്ദ് ) , യോഗി ബാബു ( ഡോഫ് ) , സായ്ഡീന ( ഡീന ), ദേവ ദർശിനി ( എലിസബേത്ത്  ) , അർജൻ ബാവ ( സമർ) , ഐ.എം. വിജയൻ ( അലക്സ് ) , ഇന്ദുജ ( വെമ്പ് ) , അമൃത അയ്യർ ( തെൻട്രൽ ) , റീബ മോണിക്ക ജോൺ ( അനിത ) , വർഷ ബെല്ലാമ്മ ( ഗായത്രി ) , ഇന്ദ്രജ സർക്കാർ ( പാണ്ഡു ) , ഗായത്രി റെഡ്ഡി ( മാരി ) , സൗന്ദർരാജൻ ( മിന്നോലി ) , രോഹിണി ( അനിതയുടെ അമ്മ ) , മനോബാല ( പ്രൊഫസർ ) എന്നിവർ വേഷമിടുന്നു. സൗന്ദർരാജ , രാജ്കുമാർ , രമ , റ്റി.എം കാർത്തികി ,മാത്യു വർഗ്ഗീസ് , നിത്യരാജ് എന്നിവരോടൊപ്പം സംവിധായകൻ അറ്റ്ലിയും, സംഗീത സംവിധായകൻ എ ആർ. റഹ്മാനും " സിങ്ക പെണ്ണെ...... " എന്ന ഗാനരംഗത്തും അഭിനയിക്കുന്നു. 

കലൈപതി എസ്. ആ ഹോരവും, കലൈപതി എസ്. ഗണേഷും ,      കലൈപതി  എസ്. സുരേഷും ചേർന്ന് 150 കോടി രൂപ മുതൽ മുടക്കിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. 
സംഗീതം എ .ആർ റഹ്മാനും , എഡിറ്റിംഗ്  റൂബനും, ഛായാഗ്രഹണം  ജി.കെ. വിഷ്ണുവും നിർവ്വഹിക്കുന്നു. 

വിജയ് യുടെ ഇരട്ടവേഷം നന്നായിട്ടുണ്ട്. ആക്ഷൻ , ഗാനരംഗങ്ങളും  പ്രേക്ഷക ശ്രദ്ധ നേടുന്നു. ജെ. കെ. ശർമ്മയായി ജാക്കി ഷറോഫ്  തിളങ്ങി.  ജി.കെ. വിഷ്ണുവിന്റെ ഛായാഗ്രഹണം ഗംഭീരമായി. മുൻ ചിത്രങ്ങളിൽ നിന്ന്  ഏ. ആർ .റഹ്മാന്റെ സംഗീതം നന്നായി. പതിനൊന്നംഗ ഫുട്ബോൾ  ടീമിലെ അംഗങ്ങളായി വന്ന എല്ലാവരും മികച്ച അഭിനയം കാഴ്ചവെച്ചു.

വിജയ് - അറ്റ്ലിയുടെ വ്യത്യസ്ത ചിത്രമാണ് " ബിഗിൽ " .

Rating : 3.5 / 5.

സലിം പി. ചാക്കോ

No comments:

Powered by Blogger.