Love + Action + Drama = 100 % ഫാമിലി എന്റെർടെയ്നർ.
മെറിലാൻഡ് തറവാട്ടിലെ ഇളയമുറക്കാരൻ വിശാഖ് സുബ്രഹ്മണ്യം , നിവിൻ പോളി , നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിർമ്മിക്കുന്ന ചിത്രമാണ് " ലൗ ആക്ഷൻ ഡ്രാമ " .ഫൺടാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വിശാഖ് സുബ്രഹ്മണ്യത്തോടൊപ്പം നടൻ അജു വർഗ്ഗിസും നിർമ്മാതാവാണ് .
ലൗവും , അക്ഷനും, ഡ്രാമയും ചേർന്ന സിനിമയാണിത്. നടൻ ധ്യാൻ ശ്രീനിവാസൻ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. വടക്കുനോക്കിയന്ത്രത്തിലെ കഥാപാത്രങ്ങളായ തളത്തിൽ ദിനേശനെയും, ശോഭയെയും തന്റെ ചിത്രത്തിൽ പുതിയ രൂപത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. വടക്കുനോക്കിയന്ത്രത്തിന്റെ രണ്ടാം ഭാഗമല്ല ഈ സിനിമ.
ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് ഒരു വിവാഹത്തിൽ പങ്കെടുക്കാനെത്തുന്നതാണ് ശോഭ .ശോഭയ്ക്ക് 28 വയസ്സും , ദിനേശിന് മുപ്പതും വയസുണ്ട്. പ്രണയിക്കുന്നതിന് കാലവും, പ്രായവും തടസമല്ലെന്ന് പറയാതെ പറയുകയാണ് " ലൗ ആക്ഷൻ ഡ്രാമ " .
ശ്രീനിവാസൻ , വിനീത് ശ്രീനിവാസൻ , അജു വർഗ്ഗീസ് , രഞ്ജി പണിക്കർ ,ബിജു സോപാനം , ബേസിൽ ജോസഫ് , മല്ലിക സുകുമാരൻ ,ജൂഡ് ആൻറണി , ദുർഗ്ഗ കൃഷ്ണ , ധന്യാ ബാലകൃഷ്ണൻ , തമിഴ് നടൻമാരായ സുന്ദർരാമു , പ്രജിൻ ,മൊട്ട രാജേേന്ദ്രൻ എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു. ചെറിയ സീനിൽ ധ്യാൻ ശ്രീനിവാസനും അഭിനയിക്കുന്നു .
സംഗീതം ഷാൻ റഹ്മാനും, ഗാനരചന മനു മഞ്ജിത്തും ,ഹരിനാരാായണനും ,വിനീത് ശ്രീനിവാസനും , ഛായാഗ്രഹണം ജോമോൻ ടി. ജോണും , റോബി വർഗ്ഗീസ് രാജും ,എഡിറ്റിംഗ് വിവേക് ഹർഷനും , കലാസംവിധാനം അജയ് മങ്ങാടും ,ആക്ഷൻ സ്റ്റണ്ട് ശിവയും , സുപ്രീം സുന്ദറും നിർവ്വഹിക്കുന്നു. മനോജ് പൂങ്കുന്നം പ്രൊഡക്ഷൻ കൺട്രോളറാണ്. ഫൻടാസ്റ്റിക്ക് റിലീസ് ത്രൂ മെരിലാന്റാണ് ചിത്രം തീയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ ചില സിനിമകളിലെ സീനുകളും ഉൾപ്പെടുത്തിിയിട്ടുണ്ട് .
രസകരമായ മുഹൂർത്തങ്ങളിലുടെയാണ് ഈ സിനിമ അവതരിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംസ്കാരവും , പശ്ചാത്തലവും പ്രണയത്തിന് തടസമാകുന്നില്ല. ഈ വ്യത്യസ്ത കളാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. ഈ പ്രണയത്തിന് നിരവധി ടേണിംഗ് പോയിന്റുകളുമുണ്ട്.
നയൻതാരക്കൊപ്പം നിറഞ്ഞു നിൽക്കുന്നത് ധന്യാ ബാലകൃഷ്ണനാണ്. തമിഴ് നടൻ ധനുഷിന്റെ ചിത്രങ്ങളായ ത്രീ, മയക്കം എന്നാ എന്നിവയിൽ പ്രധാന വേഷങ്ങളിൽ എത്തിയ സുന്ദർരാമു ഈ ചിത്രത്തിൽ മികച്ച അഭിനയം കാഴ്ചവച്ചിരിക്കുന്നു. നിവിൻ പോളി കോമഡി അവതരിപ്പിക്കാനും തയ്യാറായിരിക്കുന്നു.
ഇതുവരെ മമ്മുട്ടി, മോഹൻലാൽ ,ദിലീപ് തുടങ്ങിയ മുൻനിര നായകന്മാർക്കൊപ്പമായിരുന്നു നയൻതാര അഭിനയിച്ചിരുന്നത്. ഒരു യുവനടന്റെ നായികയായി മലയാളത്തിൽ അഭിനയിക്കുന്നത് ആദ്യമായാണ് നയൻതാര .

No comments: