" സിവപ്പ് ,മഞ്ചൾ ,പച്ചൈ " മികച്ച ഫാമിലി ത്രില്ലർ .

സിവപ്പ് , മഞ്ചൾ ,പച്ചൈ ( Red , Yellow , Green ) എന്ന തമിഴ് ആക്ഷൻ ഫാമിലി  ത്രില്ലർ സിനിമയുടെ രചനയും, സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ശശിയാണ്. 

സിദ്ധാർത്ഥ് ട്രാഫിക്ക് എസ്. ഐ കെ. രാജശേഖറായും , ജി വി. പ്രകാശ്കുമാർ മദനനായും ,    കശ്മിരാ പരദേശി കവിനായും, ലിജോമോൾ  രാജലക്ഷ്മിയായും , ദീപാ രാമനുജം രാജശേഖറുടെ അമ്മയായും, ദനാം രാജശേഖറുടെ അമ്മാവനായും , പ്രേംകുമാർ രാജശേഖറുടെ സഹോദരനായും വേഷമിടുന്നു. 

ബൈക്ക് റേസിന്റെ പശ്ചാത്തലത്തിൽ മനോഹരമായ കഥയാണ് സിനിമ പറയുന്നത്. ചെറുപ്പത്തിൽ തന്നെ അച്ഛനും, അമ്മയും നഷ്ടപ്പെട്ട സഹോദരനും , സഹോദരിയും തമ്മിലുള്ള സ്നേഹ അത്മബന്ധത്തിന്റെ കഥകൂടിയാണ് ഈ സിനിമ. സഹോദരിയെ തനിക്ക് ഇഷ്ടമല്ലാത്ത ട്രാഫിക്ക് എസ്. ഐ .രാജശേഖർ ഇഷ്ടപ്പെടുന്നതും , വിവാഹം കഴിക്കുന്നതും സഹോദരനായ മദനന്  ഇഷ്ടപ്പെടുന്നില്ല.ഇവരുടെ കുടുംബത്തിൽ ഉണ്ടാകുന്ന സംഭവങ്ങളും , മയക്ക് മരുന്ന് മാഫിയയ്ക്ക് എതിരെ  എസ്.ഐ രാജശേഖർ നടത്തുന്ന പോരാട്ടവുമാണ് സിനിമയുടെ പ്രമേയം .  

സംഗീതം സിദ്ദുകുമാറും ,ഗാനരചന ദമയന്തിയും, മോഹൻരാജനും , ഛായാഗ്രഹണം പ്രസന്നകുമാറും , എഡിറ്റിംഗ് സാൻ ലേകേഷും നിർവ്വഹിക്കുന്നു. അഭിഷേക് ഫിലിംസിന്റെ ബാനറിൽ രമേഷ് പി. പിള്ള ഈ സിനിമ നിർമ്മിച്ചിരിക്കുന്നു .

പ്രസന്നകുമാറിന്റെ ക്യാമറവർക്ക് ശ്രദ്ധേയമായി. സിദ്ധാർത്ഥും, ജി.വി. പ്രകാശ് കുമാറും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ശശിയുടെ സംവിധാനവും മികച്ചതായിട്ടുണ്ട്. 

Rating : 3.5 / 5 .
സലിം പി. ചാക്കോ . 

No comments:

Powered by Blogger.