" സൈലൻസർ " ടീമിന്റെ ഓണാശംസകൾ.

രണ്ട് തലമുറകളുടെ മൂല്യത്തിന്റെ കഥയാണ് പ്രിയനന്ദനൻ സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രമായ  " സൈലൻസർ " പറയുന്നത് .

ഏഴുപതു വയസ്സുകാരനായ ഈനാശുവിന്റെ കഥയാണ് പ്രിയനന്ദനന്റെ ഈ സിനിമയുടെ പ്രമേയം. ഈനാശു ഒരു സാധാരണക്കാരനാണ് .ചെറിയ വരുമാനത്തിനുള്ളിൽ നിന്നു കൊണ്ട് ജീവിക്കാൻ പഠിച്ചും ,അറിഞ്ഞും വന്നയാളാണ് ഈനാശു . എന്നാൽ പുതിയ തലമുറയിൽ പ്പെട്ട മകന്റെ ജീവിത ശൈലി വ്യതസ്തമായിരുന്നു. ഈനാശുവിന് പലതിനോടും പ്രതിഷേധമായിരുന്നു. ആ പ്രതിഷേധം അയാൾ രേഖപ്പെടുത്തുന്നത് ശബ്ദമുഖരിതമായ അന്തരീക്ഷത്തിലൂടെയാണ്. സൈലൻസറില്ലാത്ത ശബ്ദത്തിന്റെ  ത്രീവൃതയിലൂടെ ....

ഇങ്ങനെ രണ്ടു തലത്തിലുള്ള അച്ഛനും , മകനും തമ്മിലുള്ള ആത്മസംഘർഷങ്ങളുടെ കഥയാണ് " സൈലൻസർ " എന്ന ചിത്രത്തിലൂടെ സംവിധായകൻ അവതരിപ്പിക്കുന്നത്. 

ഈനാശുവിനെ ലാലും , ഈനാശുവിന്റെ ഭാര്യയെ മീരാ വാസുദേവും ,മകനായി ഇർഷാദും അഭിനയിക്കുന്നു. രാമു , ജയരാജ് വാര്യർ , അഷറഫ്, ബിനോയ് , സ്നേഹ ദിവാകരൻ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു .
കഥാകൃത്ത് വൈശാഖന്റെ ചെറുകഥയെ ആസ്പദമാക്കി പി.എൻ. ഗോപീകൃഷ്ണൻ തിരക്കഥയും ,സംഭാഷണവും രചിച്ചിരിക്കുന്നു. ഛായാഗ്രഹണം അശ്വഘോഷും ,കലാസംവിധാനം ഷെബീറലിയും നിർവ്വഹിക്കുന്നു. ഷാജി പട്ടിക്കരയാണ് പ്രൊഡക്ഷൻ കൺട്രോളർ .  ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേനസീറാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 

രണ്ട് തലമുറകൾ തമ്മിലുള്ള മൂല്യത്തിന്റെയും, കാഴ്ചപ്പാടുകളുടെയും  കഥ പറയുന്ന " സൈലൻസർ '' ഉടൻ തീയേറ്ററുകളിൽ എത്തും. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.