" വാർത്തകൾ ഇതുവരെ " ടീമിന്റെ ഓണാശംസകൾ .

ഗ്രാമങ്ങൾ നഗരങ്ങളായും നഗരങ്ങൾ മെട്രോപൊളിറ്റൻ സിറ്റിയായും വളർന്ന് കൊണ്ടിരിക്കുന്ന പുതിയ കാലത്ത് പഴമയുടെ കെട്ടുപാടുകളും, പാരമ്പര്യ മൂല്യങ്ങളും സൂക്ഷിക്കുന്ന , ജാതിയും മതവും പറയാത്ത സ്നേഹവും വിശ്വാസവും നിലനിൽക്കുന്ന ഒരു കാലത്തിന്റെ നിറമുള്ള ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന പള്ളിപ്പുറം ഗ്രാമവും , അവിടുത്തെ സാധാരണക്കാരായ മനുഷ്യരുടെയും ജീവിതമാണ് " വാർത്തകൾ ഇതുവരെ " പറയുന്നത്. 

നൊസ്റ്റാൾജിക് ഫീലുള്ള കഥയും, കാരിക്കേച്ചർ മുഖമുള്ള കഥാപാത്രങ്ങളും നിറഞ്ഞ " വാർത്തകൾ ഇതുവരെ " സംവിധാനം ചെയ്യുന്നത് മനോജ് നായരാണ്. 

സിജു വിൽസൺ, അഭിരാമി ഭാർഗ്ഗവൻ, കെ.ടി. എസ്. പടന്നയിൽ , നെടുമുടി വേണു, വിജയരാഘവൻ , വിനയ് ഫോർട്ട് , സൈജു കുറുപ്പ് , സുധീർ കരമന, മാമുക്കോയ, ഇന്ദ്രൻസ്, അലൻസിയർ ലേ ലോപ്പസ്, പി. ബാലചന്ദ്രൻ ,നന്ദു, സുനിൽ സുഗദ , ശിവജി ഗുരുവായൂർ, നസീർ സംക്രാന്തി, പൗളി ,ലക്ഷ്മിപ്രിയ, ഷൈനി രാജൻ , അംബിക മോഹൻ , തേജൽ എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

ലോസൻ എന്റെർടെയിൻമെന്റും, പി. എസ്. ജി എന്റെർടെയിൻമെന്റും എന്നിവയുടെ ബാനറിൽ ബിജു തോമസ് മൈലപ്രായും, ജിബി പാറയ്ക്കലും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്. തിരക്കഥ മനോജ് നായരും, ഛായാഗ്രഹണം എൽദോ ഐസക്കും , എഡിറ്റിംഗ് ആർ. ശ്രീജിത്തും, കലാസംവിധാനം ഷംജിത്ത് രവിയും, മേക്കപ്പ് അമലും, കോസ്റ്റും അരുൺ മനോഹറും , ഗാനരചന കൈതപ്രം ദാമോദരൻ നമ്പൂതിരിയും, വയലാർ ശരത്ചന്ദ്രവർമ്മയും,  സംഗീതം മെജോ ജോസഫും നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയും, പി.ആർ. ഒ, എ .എസ് . ദിനേശുമാണ്. വിഷ്ണു ഐക്കരശ്ശേരി ചീഫ് അസോസിയേറ്റ് ഡയറ്കടറും , വിനോദ് മംഗലത്ത് , ഇക്ബാൽ പാനായിക്കുളം എന്നിവർ പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്സ് ആയും പ്രവർത്തിക്കുന്നു. 

പാലക്കാട് , കൊല്ലങ്കോട് എന്നിവടങ്ങളായി ചിത്രീകരണം പൂർത്തിയായ " വാർത്തകൾ ഇതുവരെ " ഉടൻ തീയേറ്ററുകളിൽ എത്തും. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.