" പൂഴിക്കടകൻ " ടീമിന്റെ ഓണാശംസകൾ.

ചെമ്പൻ വിനോദിനെ നായകനാക്കി നവാഗതനായ ഗിരീഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് " പൂഴിക്കടകൻ " ഉടൻ തീയേറ്ററുകളിൽ എത്തും. 

ധന്യാ ബാലകൃഷ്ണൻ, വിജയ് ബാബു, അലൻസിയർ ലേ ലോപ്പസ് ,ബാലു വർഗ്ഗീസ് , സജിത്ത് നമ്പ്യാർ , സുധി കോപ്പ , ബിജു സോപാനം, കോട്ടയം പ്രദീപ്, ഗോകുലൻ , അശ്വിൻ , മാല പാർവതി , സെബി ജോർജ്ജ്. ഐശ്വര്യ ഉണ്ണി , കലാഭവൻ ഹനീഫ് ,എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ചെറുതോണി സ്വദേശിയായ സാമുവലിന്റെ കഥയാണ് " പൂഴിക്കടകൻ " .സൈനിക ഉദ്യോഗസ്ഥനായ ഹവിൽദാർ സാമുവൽ അവധിക്ക് നാട്ടിൽ വരുന്നതോടുകൂടി ചെറുതോണി ഗ്രാമ ഉണരുകയാണ്. സാമുവലിന്റെ അത്മാർത്ഥ സുഹൃത്താണ് കോശി. ഒരുപാട് കാലമായി മുടങ്ങി കിടന്ന കബഡി ടൂർണമെന്റ് വീണ്ടും തുടങ്ങുന്നതിന് സാമുവൽ മുൻ കൈയെടുക്കുന്നു. എന്നാൽ   അപ്രതീക്ഷതമായി ഇന്ന് സമൂഹതത്ത ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രശ്നത്തിലേക്ക് സാമുവലും കൂട്ടുകാരും വീഴുന്നു. ഈ സംഭവത്തിൽ നിന്ന് രക്ഷപ്പെടാൻ സാമുവൽ നടത്തുന്ന ശ്രമങ്ങളാണ് " പൂഴിക്കടകൻ " പറയുന്നത്. 

ഇവാബ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാമും, നൗഫലും ,കാഷ് മൂവി സുമായി ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കഥ ഗിരീഷ് നായരും , ഉണ്ണി നായരും , തിരക്കഥ ഷ്യാൽ സതീഷും , ഹരിപ്രസാദ് കോളേരിയും ,  ഛായാഗ്രഹണം ഷ്യാൽ സതീഷും , എഡിറ്റിംഗ് ഉണ്ണിമലയിലും, കലാസംവിധാനം വേലായുധനും നിർവ്വഹിക്കുന്നു. ബിനു മുരളിയാണ് പ്രൊഡക്ഷൻ കൺട്രോളർ .

സലിം പി. ചാക്കോ .

No comments:

Powered by Blogger.