" പ്രഭാകരാ... കൂടെ ഉണ്ടാവണം " .

പ്രഭാകരാ........
കൂടെ ഉണ്ടാവണം ...

 

മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രം " ഗാനഗന്ധർവ്വൻ " ഉടൻ തീയേറ്ററുകളിൽ എത്തും. 

കലാസദൻ ഉല്ലാസായി മമ്മൂട്ടി ഈ ചിത്രത്തിൽ വേഷമിടുന്നു. കോമഡിയുടെ പശ്ചാത്തലത്തിലുള്ള കുടുംബ ചിത്രമാണ് " ഗാനഗന്ധർവ്വൻ " .പുതുമുഖം വന്ദിതയാണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. 

ജോണി ആന്റണി പ്രിൻസായും, കുഞ്ചൻ ബാലനായും , രാജേഷ് ശർമ്മ രാജൻ ചേട്ടനായും , സ്നേഹ ബാബു കലാസദൻ ധന്യയായും , മോഹൻ ജോസ്  ജേക്കബ്ബയും , പ്രജോദ് കലാഭവൻ സുനീഷയും , മനോജ് കെ. ജയൻ കലാഭവൻ ടീറ്റോയായും , സുനിൽ സുഖദ സജുവായും , മണിയൻ പിള്ള രാജു കുട്ടനായും , കിഷോർ വർമ്മ സോനു മാധവായും , റാഫി സാംസണായും , ചാർലി പാലാ ബാഹുലേയനായും , ഷൈനി സാറാ എലിസബേത്തായും , സുധീർ കരമന പ്രഭാകരനായും ഈ ചിത്രത്തിൽ വേഷമിടുന്നു. ധർമ്മജൻ ബോൾഗാട്ടി, സുരേഷ് കൃഷ്ണ , ഹരീഷ് കണാരൻ എന്നിവരും ഈ  സിനിമയിൽ അഭിനയിക്കുന്നുണ്ട്. 

രമേഷ് പിഷാരടി എന്റെർടെയിൻമെന്റ് ഇൻ അസോസിയേഷൻ വിത്ത് ഇച്ചായീസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആർ. ശ്രീലക്ഷ്മി , ആർ. ശങ്കർരാജ് , സൗമ്യ രമേഷ് എന്നിവരാണ് " ഗാനഗന്ധർവ്വൻ  " നിർമ്മിക്കുന്നത്. ഭുവൻ ടാച്ചോ, ജിത്തു ഗോഗോയ് എന്നിവർ സഹനിർമ്മാതാക്കളുമാണ്. അഭിഷേക് ഗണേഷ് , ദിലീപ് എടുപെറ്റ എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറൻ മാരുമാണ് .

രമേഷ് പിഷാരടിയും, ഹരി പി. നായരും ചേർന്ന് കഥയും  തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. അഴകപ്പൻ ഛായാഗ്രഹണവും , ത്യാഗു തവനൂർ കലാസംവിധാനവും, വസ്ത്രാലങ്കരം സമീറാ സനീഷും , മേക്കപ്പ് റോണക്സ് സേവ്യറും , എഡിറ്റിംഗ് ലിജോ പോളും നിർവ്വഹിക്കുന്നു. ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ .  ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് " ഗാനഗന്ധർവ്വൻ " തീയേറ്ററുകളിൽ എത്തിക്കുന്നത് .


സലിം പി. ചാക്കോ .

No comments:

Powered by Blogger.