" ഗാഗുൽത്തായിലെ കോഴിപ്പോര് " ഉടൻ തീയേറ്ററുകളിലേക്ക് .


ഇന്ദ്രൻസ്, പൗളി വത്സൻ, സോഹൻ സീനുലാൽ, ജോളി ചിറയത്ത് തുടങ്ങിയവരോടൊപ്പം നവജിത് നാരായണൻ, ജിനോയ് ജനാർദ്ദനൻ, പ്രവീൺ, അസീസ് നെടുമങ്ങാട്, ബിറ്റോ ഡേവിസ്, ശങ്കർ ഇന്ദുചൂഡൻ, സരിൻ, ജിബിറ്റ് ജോർജ്, അഞ്ജലി നായർ, ഷൈനി സാറാ, രശ്മി അനിൽ, വീണ നന്ദകുമാർ, നന്ദിനി ശ്രീ തുടങ്ങിയവരും ഒട്ടനവധി പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രം ഉടൻ തിയേറ്ററുകളിലെത്തും...

ജെ. പിക് മൂവിസിന്റെ  ബാനറിൽ വി.ജി  ജയകുമാർ നിർമ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിബിറ്റ്, ജിനോയ് എന്നീ നവാഗതരാണ്.

രണ്ട് കുടുംബങ്ങളുടെ രസകരമായ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം - ജിനോയ് ജനാർദ്ദനൻ, ക്യാമറ - രാഗേഷ് നാരായണൻ, എഡിറ്റർ - അപ്പു എൻ. ഭട്ടതിരി, സംഗീതം, പശ്ചാത്തല സംഗീതം - ബിജിബാൽ, ആർട്ട് - മനു ജഗദ്, കളറിംഗ് - അർ . മുത്തുരാജ്, കോസ്റ്റ്യും - അരുൺ രവീന്ദ്രൻ, മേക്കപ്പ് - ജിത്തു പയ്യന്നൂർ, ഡിസൈൻസ് - ഷിബിൻ സി. ബാബു, പ്രൊഡ. കൺട്രോളർ - എൽദോസ് സെൽവരാജ്, പി. ആർ .ഒ  - എ. എസ് . ദിനേശ്.

1 comment:

Powered by Blogger.