"പട്ടാഭിരാമന് " ടൂറിസം വകുപ്പിന്റെ അവാർഡ് .

ഓണാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാരും,  ടൂറിസം വകുപ്പും ഏർപ്പെടുത്തിയ സ്പെഷ്യൽ അച്ചീവ്മെന്റ് അവാർഡ് " പട്ടാഭിരാമന് " ലഭിച്ചു.

തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി പ്രൊഫ . സി. രവീന്ദ്രനാഥിൽ നിന്ന് സംവിധായകൻ കണ്ണൻ താമരക്കുളം അവാർഡ് ഏറ്റുവാങ്ങി.

പട്ടാഭിരാമനിലെ കനിയെ അവതരിപ്പിച്ച പാർവ്വതി നമ്പ്യാർക്കും അവാർഡ് ലഭിച്ചു.
ചടങ്ങിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ  ,മേയർ വി.കെ. പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു.

മംഗളം ഗോൾഡൻ ജൂബിലി  സെലിബ്രേഷൻസാണ്  ഈ പരിപാടി സ്പോൺസർ ചെയ്തിരിക്കുന്നത്

No comments:

Powered by Blogger.