മഞ്ജു വാര്യർക്ക് ജന്മദിനാശംസകൾ .

മഞ്ജു വാര്യർക്ക് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ജന്മദിനാശംസകൾ .
......................................................

മലയാള സിനിമയിലെ നായിക നടിയാണ് മഞ്ജു വാര്യർ. സ്കൂൾ വിദ്യാഭാസ കാലഘട്ടത്തിൽ തന്നെ പ്രതിഭ തെളിയിച്ച മഞ്ജു രണ്ട് വർഷം തുടർച്ചയായി കേരള സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാ തിലകം പട്ടം നേടി. സഹോദരൻ മധു വാര്യരും ചലച്ചിത്ര അഭിനേതാവാണ്‌. മഞ്ജുവിന്റെ ഭർത്താവായിരുന്നു സിനിമ നടൻ ദിലീപ്  .

അഭിനയ ജീവിതം
രണ്ട് വർഷം തുടർച്ചയായി സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാ തിലകം പട്ടം അണിഞ്ഞിട്ടുള്ള മഞ്ജു വാര്യർ 1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.

 തന്റെ 18-മത്തെ വയസ്സിൽ സല്ലാപം (1996) എന്ന ചലച്ചിത്രത്തിലെ നായികാ കഥാപത്രം അവതരിപ്പിച്ച് ശ്രദ്ധേയയായി. അതിൽ നായകനായി അഭിനയിച്ചത് ദിലീപ് ആയിരുന്നു. അതിനു ശേഷം ഏകദേശം 20 ഓളം മലയാള സിനിമകളിൽ മൂന്ന് വർഷത്തെ കാലയളവിൽ വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു പ്രേക്ഷകരെയും സഹപ്രവർത്തകരെയും ഒരു പോലെ വിസ്മയിപ്പിച്ചു (തിലകൻ അടക്കമുള്ള പ്രമുഖ നടന്മാർ മഞ്ജു വാര്യരെ പ്രശംസിച്ചത് ഉദാഹരണം). 

ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് മഞ്ജുവിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. 1999ൽ കണ്ണെഴുതി പൊട്ടൂം തൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശവും ലഭിച്ചു. നടൻ ദിലീപുമായിട്ടുള്ള വിവാഹത്തിനു ശേഷം മഞ്ജു വാര്യർ സിനിമ അഭിനയം നിർത്തി. 14 വർഷങ്ങൾക്കു ശേഷം 2012 ഒക്ടോബർ 24 നാണ് മഞ്ജു വാര്യർ വീണ്ടും അരങ്ങിലെത്തിയത്. ഗുരുവായൂർ ക്ഷേത്ര സന്നിധിയിലെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലാണ് അവർ നൃത്തം ചെയ്തത്. മലയാളത്തിൽ വ്യക്തിത്വമുള്ള സ്ത്രീ കഥാപാത്രങ്ങൾ കുറയുമ്പോഴുണ്ടാകുന്ന ചർച്ചകളിൽ എപ്പോഴും മഞ്ജു വാര്യർ എന്ന പേര് ഒന്നാമതായി ഉയർന്നിരുന്നു.

16 വർഷങ്ങൾക്കു ശേഷം 2014-ൽ " ഹൗ ഓൾഡ് ആർ യൂ "  എന്ന ചിത്രത്തിലൂടെ അവർ ശക്തമായ തിരിച്ചു വരവ് നടത്തി. തുടർന്ന് 2015-ൽ എന്നും എപ്പോഴും, റാണി പത്മിനി ,ഒടിയൻ , ലൂസിഫർ  എന്നീ ചിത്രങ്ങളിലും അവർ അഭിനയിച്ചു.

കാളിദാസ് ജയറാമിനൊപ്പം " ജാക്ക് & ജീൽ പൂർത്തിയാക്കി .ഇപ്പോൾ സനൽകുമാർ ശശിധരന്റെ " കയറ്റം" എന്ന സിനിമയിൽ അഭിനയിച്ചു. വരുന്നു.  
........................................................

No comments:

Powered by Blogger.