ദിലീപ് - അർജ്ജുൻ ടീമിന്റെ " ജാക്ക് ഡാനിയേൽ . സംവിധാനം എസ്. എൽ .പുരം ജയസൂര്യ .

ജനപ്രിയ നായകൻ ദിലീപും, ആക്ഷൻ കിംഗ് അർജ്ജുനും ഒന്നിക്കുന്ന ചിത്രമാണ്.  " ജാക്ക് ഡാനിയേൽ " .രചന ,സംവിധാനം നിർവ്വഹിക്കുന്നത് എസ് .എൽ . പുരം ജയസൂര്യ .

ഒരു ഹ്യൂമർ ആക്ഷൻ ചിത്രമാണിത്. സി.ബി. ഐയിൽ നിന്നും ഡെപ്യുട്ടേഷനിലെത്തുന്ന എൻഫോഴ്സ്സ്മെന്റ് ഓഫീസറാണ് ഡാനിയേൽ .ജാക്ക് നഗരത്തിന്റെ ഭാഗം തന്നെയാണ്. ഒരു യാത്രക്കിടയിൽ ജാക്ക്  , ഫ്രീലാൻഡ് ഫോട്ടോഗ്രാഫർ സുസ്മിതയുമായി പരിചയപ്പെടുന്നു.  ജാക്കിന് തന്റെ ജീവിതത്തിലെ ചില ലക്ഷ്യങ്ങൾക്ക് വേണ്ടി സുസ്മിത സഹായകമാകുന്നു. 

ജാക്കായി ദിലീപും, ഡാനിയേലായി പ്രശസ്ത തമിഴ്  നടൻ അർജ്ജുനും , സുസ്മിതയായി അഞ്ജു കുര്യനും വേഷമിടുന്നു. അശോകൻ, സൈജു കുറുപ്പ് , ജനാർദ്ദനൻ , ഇന്നസെന്റ്,  ദേവൻ ,ജി. സുരേഷ് കുമാർ ,ചാർലി പാലാ , സാദ്ദിഖ് എന്നിവരും അഭിനയിക്കന്നു .

സംഗീതം ഷാൻ റഹ്മാനും , ഛായാഗ്രഹണം ശിവകുമാർ    വിജയ്യും , എഡിറ്റിംഗ് ജോണിക്കുട്ടിയും  , കലാസംവിധാനം ജോസഫ് നെല്ലിക്കലും, മേക്കപ്പ് പട്ടണം റഷീദും , കോസ്റ്റും സമീറാ സനീഷും നിർവ്വഹിക്കുന്നു. ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് പീറ്റർ ഹെയ്നാണ്. പ്രൊഡക്ഷൻ കൺട്രോളർ ജിത്ത്              പിരപ്പൻകോടാണ്. 

തമീൻ ഫിലിംസിന്റെ ബാനറിൽ ഷിബു തമീൻസാണ് ചിത്രം നിർമ്മിക്കുന്നത് .

എല്ലാ വിഭാഗം പ്രേക്ഷകരും ഇഷ്ടപ്പെടുന്ന മാസ് എന്റെർടെയ്നറായാണ്  " ജാക്ക് ഡാനിയേൽ " ഒരുക്കുന്നത്. ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തും. 

സലിം പി. ചാക്കോ 

No comments:

Powered by Blogger.