മലയാള സിനിമയുടെ സ്വന്തം ക്യാപ്റ്റൻ രാജുച്ചായന്റെ ഒന്നാം അനുസ്മരണം സെപ്റ്റംബർ 23ന് പത്തനംതിട്ടയിൽ .



ക്യാപ്റ്റൻ രാജുവിന്റെ  
ഒന്നാമത് അനുസ്മരണം
സെപ്റ്റംബർ 23ന് 
പത്തനംതിട്ടയിൽ .
.........................................................

നടനും, സംവിധായകനുമായ ക്യാപ്റ്റൻ രാജുവിന്റെ ഒന്നാമത് അനുസ്മരണം സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 23 തിങ്കളാഴ്ച വൈകിട്ട്  5.30ന് പത്തനംതിട്ട ആനന്ദ ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സലിം പി. ചാക്കോ അറിയിച്ചു. 

അനുസ്മരണ സമ്മേളനത്തിൽ സാമൂഹ്യ, രാഷ്ടീയ , സാംസ്കാരിക , സിനിമ രംഗത്തെ പ്രമുഖരും, ജനപ്രതിനിധികളും പങ്കെടുക്കും. 
............................................................

മലയാളം, ഹിന്ദി , തമിഴ്, തെലുങ്ക് , കന്നട ,ഇംഗ്ലിഷ് ഭാഷകളിലായി  600ൽ പരം സിനിമകളിൽ ക്യാപ്റ്റൻ രാജു അഭിനയിച്ചു.  ടെലിവിഷൻ സീരിയലുകളിലും  സജീവമായിരുന്നു അദ്ദേഹം .

1950 ജൂൺ 27 ന് ഓമല്ലൂരിൽ കെ.ജി. ഡാനിയേലിന്റെയും , അന്നമ്മയുടെയും മകനായി ക്യാപ്റ്റൻ രാജു ജനിച്ചു. 
ഓമല്ലൂർ ഗവ. യു.പി. സ്കൂളിലും , പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. പട്ടാളത്തിൽ നിന്ന് വിരമിച്ച ശേഷം ജോലി ചെയ്യുകയുണ്ടായി. 
തുടർന്നാണ് സിനിമ രംഗത്തേക്ക് കടന്നുവന്നത്. 

ഒരു വടക്കൻ വീരഗാഥ , ഷാർജ ടു ഷാർജ , താണ്ഡവം , സി.ഐ.ഡി മൂസ , പട്ടാളം, വാർ & ലൗ , കൊട്ടാരം വൈദ്യൻ ,സത്യം , വർഗം , കിലുക്കം കിക്കിലുക്കം , തുറപ്പുഗുലാൻ , ആന ചന്തം , ദി സ്പീഡ് ട്രാക്ക് , ഗോൾ , നസ്രാണി , ട്വെന്റി - 20 , പഴശ്ശി രാജ എന്നിവ  ക്യാപ്റ്റൻ രാജുവിന്റെ  മികച്ച ചിത്രങ്ങളാണ് .

1997 ൽ " ഇതാ ഒരു സ്നേഹഗാഥ "  എന്ന ചിത്രം അദ്ദേഹം  സംവിധാനം ചെയ്തു. അദ്ദേഹം അവസാനമായി  സംവിധാനം ചെയ്ത  " Mr. പവനായി "  എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ് .

2018 ജൂൺ 25 ന് ന്യൂയോർക്കിലേക്കുള്ള യാത്ര മദ്ധ്യേ വിമാനത്തിൽ വച്ച് പക്ഷാഘാതം ഉണ്ടായി. തുടർന്ന് വിമാനം മസ്ക്കറ്റിൽ ഇറക്കുകയും അവിടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.കുടുതൽ ചികിൽസകൾക്കായി അദ്ദേഹത്തെ കൊച്ചി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗം ഗുരുതരമായി തുടർന്നു . 2018 സെപ്റ്റംബർ 17ന് കൊച്ചിയിൽ  വച്ച് അദ്ദേഹം നിര്യാതനായി. 

പ്രമീളയാണ് ഭാര്യ. രവി ഏക മകനാണ്.
............................................................

No comments:

Powered by Blogger.