" അമ്പിളി പൊന്നമ്പിളിയായി " .സൗബിൻ സാഹീർ പൊളിച്ചു. നവീൻ നസീമിന്റെ തുടക്കം ഗംഭീരം . ജോൺ പോൾ ജോർജ്ജിന്റെ മികച്ച സംവിധാനം." ഗപ്പി" യുടെ വിജയത്തിന് ശേഷം ജോൺ പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് " അമ്പിളി " . ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിൻ സാഹീറാണ്. നടി നസ്രിയ ഫഹ്ദിന്റെ സഹോദരൻ നവീൻ നസീം  നാഷണൽ സൈക്കിളിംഗ് ചാമ്പ്യൻ ബോബി കുര്യൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

പുതുമുഖ താരം തൻവി റാമാണ്  നായിക .ജാഫർ ഇടുക്കി, വെട്ടുകിളി പ്രകാശ് , നീന കുറുപ്പ് , ശ്രീലത നമ്പൂതിരി , സൂരജ് , ബീഗം റാബിയ , പ്രേമൻ ഇരിങ്ങാലക്കുട , മുഹമ്മദ് , ബിനു പപ്പു എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

നാഷണൽ സൈക്കിളിംഗ് ചാമ്പ്യനായ ബോബി കുര്യന് സ്വീകരണമൊരുക്കുന്ന അമ്പിളിയിലും , നാട്ടുകാരിൽ നിന്നുമാണ് സിനിമ ആരംഭിക്കുന്നത്. ഒരുപാട്  നർമ്മ മൂഹുർത്തങ്ങൾ കോർത്തിണക്കിയ ഒരു കുടുംബചിത്രമാണിത്. സൈക്കിളിംഗിനും, യാത്രകൾക്കും പ്രാധാന്യമുള്ള സിനിമകൂടിയാണിത് .യാത്രയ്ക്ക് പ്രധാന്യമുള്ള ഈ സിനിമ കേരളത്തിന് പുറമെ തമിഴ്നാട് , കർണ്ണാടക , ഗോവ , മഹാരാഷ്ട്ര , പഞ്ചാബ് , രാജസ്ഥാൻ , ഹിമാചൽപ്രദേശ് എന്നിവടങ്ങളിലൂടെ കടന്നുപോകുന്നത്. 

വ്യതസ്തമാർന്ന ആലാപന ശൈലി കൊണ്ട് ശ്രദ്ധേയനായ "അന്റണി ദാസൻ "  ഈ സിനിമയിൽ പാടുന്നു.ഗപ്പിയിലെ മനോഹര ഗാനങ്ങൾക്ക് ഈണം നൽകി ശ്രദ്ധേയനായ വിഷ്ണു വിനയ് ഈ ചിത്രത്തിനും  സംഗീതം നൽകുന്നു. ശങ്കർ മഹാദേവൻ , ബെന്നി ദയാൽ , സൂരജ് സന്തോഷ് , മധുവന്തി നാരായണൻ എന്നിവരും ഗാനങ്ങൾ ആലപിക്കുന്നു.
" ഞാൻ ജാക്സൺ അല്ലെടാ , ന്യൂട്ടൻ അല്ലെടാ , ജോക്കർ അല്ലെടാ ........" എന്ന ഗാനം ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരിക്കുകയാണ്. ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് വിനായക് ശശികുമറാണ്. 

ഛായാഗ്രഹണം ശരൺ വേലായുധനും , എഡിറ്റിംഗ്  കിരൺ ദാസും ,കലാ സംവിധാനം വിനീഷ് ബംഗ്ലാനും,   കോസ്റ്റ്യൂം  മഷർ ഹംസയും , മേക്കപ്പ് ആർ. ജി. വയനാടനും, ശബ്ദലേഖനം നിഥിൻ ലൂക്കോസും നിർവ്വഹിക്കുന്നു .ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷൻ കൺട്രോളർ , 

E4 എന്റെർടെയിൻമെൻ സിന്റെയും , എ.വി.എ പ്രൊഡക്ഷൻസിന്റെയും ബാനറിൽ മുകേഷ് ആർ. മേത്ത , എ.വി. അനൂപ് , സി.വി. സാരഥി എന്നിവർ ചേർന്നാണ് " അമ്പിളി " നിർമ്മിച്ചിരിക്കുന്നത്. സുരജ് ഫിലിപ്പ്, പ്രേംലാൽ കെ.കെ എന്നിവർ സഹനിർമ്മാതാക്കളുമാണ് . 

പാട്ടുകളും, സൗബിൻ                  സാഹീറിന്റെ അഭിനയവും ആണ് സിനിമയുടെ മുഖ്യ ആകർഷണം. നവീൻ നസീമിന്റെ തുടക്കം ഗംഭീരമായി. ശരൺ വേലായുധന്റെ ഛായാഗ്രഹണം എടുത്ത് പറയാം .

പ്രണയത്തിന് പുതിയ രൂപം നൽകാൻ സംവിധായകന് കഴിഞ്ഞു. സൗന്ദര്യത്തിലോ , ശരീരത്തിലോ അല്ല പ്രണയം . മനസ്സുകൾ തമ്മിലുള്ള ഐക്യം ആണെന്നും, . ആ സ്നേഹം തിരിച്ചറിയാൻ സമയമെടുക്കുമെന്നും സിനിമ പറയുന്നു. 

എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന കുടുംബചിത്രമാണ് " അമ്പിളി " .

Rating : 4 /5.
സലിം പി. ചാക്കോ .
cpk desk.

No comments:

Powered by Blogger.