ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ കീർത്തി സുരേഷും, ജോജു ജോർജ്ജും , സാവിത്രി ശ്രീധരനും , എം.ജി രാധാക്യഷ്ണനും നേടി.

 66ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കീര്‍ത്തി സുരേഷിന് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. ജോജുവിനും സാവിത്രിക്കും അംഗീകാരം. ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജോജു ജോര്‍ജിന് പ്രത്യേക പരാമര്‍ശം ലഭിച്ചത്. അന്ധാഥുന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ആയുഷ്മാന്‍ ഖുറാനയെയും ഉറിയിലെ പ്രകടനത്തിന് വിക്കി കൗശലിനെയും മികച്ച നടന്മാരായി തിരഞ്ഞെടുത്തു. ഉറി സിനിമ ഒരുക്കിയ ആദിത്യഥര്‍ ആണ് മികച്ച സംവിധായകന്‍.

സുഡാനി ഫ്രം നെെജീരിയ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് സാവിത്രി ശ്രീധരനും പ്രത്യേക പരാമര്‍ശം. എം.ജി രാധാകൃഷ്ണന് ഓള് എന്ന ചിത്രത്തിന് മികച്ച ഛായാഗ്രഹനുള്ള പുരസ്കാരവും ലഭിച്ചു.


മികച്ച പ്രൊഡക്ഷന്‍ ഡിസെെനര്‍ക്കുള്ള പുരസ്കാരം കമ്മാര സംഭവം ചിത്രത്തിനും മികച്ച സംഗീത സംവിധാനത്തിന് സഞ്ജയ് ലീല ബന്‍സാലിക്കും ലഭിച്ചു. മികച്ച മലയാള ചിത്രമാണ് സുഡാനി ഫ്രം നെെജീരിയ.
മികച്ച മലയാള ചിത്രം- സുഡാനി ഫ്രെം നൈജീരിയ.

മികച്ച തെലുങ്ക് ചിത്രം- മഹാനടി.

മികച്ച ഹിന്ദി ചിത്രം- അന്ധാഥുന്‍

മികച്ച ആക്‌ഷന്‍, സ്പെഷല്‍ എഫക്‌ട്സ് ചിത്രത്തിനുള്ള പുരസ്കാരം -കെ.ജി.എഫ്

മികച്ച സംഗീത സംവിധായകന്‍: സഞ്ജയ് ലീല ബന്‍സാലി (പത്മാവത്).

മികച്ച പ്രൊഡക്‌ഷന്‍ ഡിസൈന്‍: കമ്മാരസംഭവം (വിനീഷ് ബംഗ്ലാന്‍).

മികച്ച ‍സഹനടി: സുരേഖ സിക്രി (ബദായ് ഹോ).

മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രം: പാഡ്മാന്‍.

ജനപ്രിയ ചിത്രം: ബദായ് ഹോ.

മികച്ച സൗണ്ട് മിക്സിംഗ്-രംഗസ്ഥലാം (തെലുങ്ക് ചിത്രം).

മികച്ച നവാഗത സംവിധായകന്‍: സുധാകര്‍ റെഡ്ഡി, നാല്‍, മറാത്തി

പ്രത്യേക ജൂറി അവാര്‍ഡ്‌- കേദാര (ബംഗാളി)

എല്ലാരു എന്ന ചിത്രത്തിലെ പതിമൂന്നു അഭിനേത്രികള്‍

മികച്ച ജനപ്രിയ ചിത്രം-ബാധായ് ഹോ

മികച്ച സഹനടന്‍- സ്വാനന്ദ് കിര്‍കിരെ, ച്ചുംബാക് (മറാത്തി)

മികച്ച സഹനടി - സുരേഖാ സിഖ്രി (ബാധായ് ഹോ)

മികച്ച ബാലതാരം-സമീര്‍ സിംഗ്, ഹരജീത ഹാമിദ് (ഹിന്ദി)ശ്രീനിവാസ് പോക്ടെ, നാള്‍ (മറാത്തി)

No comments:

Powered by Blogger.