പ്രഭാസിന്റെ ആക്ഷൻ ഇന്ദ്രജാലവുമായി " സാഹോ " ഹിറ്റിലേക്ക് .

പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം " സാഹോ "യ്ക്ക് ഗംഭീര വരവേൽപ്പാണ് പ്രേക്ഷകർ നൽകിയിരിക്കുന്നത്  ." ബാഹുബലി " യെന്ന ഒറ്റ ചിത്രത്തിലുടെ ആരാധകരെ സ്വഷ്ടിച്ച പ്രഭാസിന്റെ 350 കോടി രൂപ മുതൽ മുടക്കുള്ള ചിത്രമാണിത്. 

രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് സുജിത്ത്. " റൺ രാജ റൺ " എന്ന ചിത്രത്തിലൂടെ പ്രശ്സ്തനായ സംവിധായകനാണ് സുജിത്ത്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നി ഭാഷകളിലാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്.

ആക്ഷൻ ത്രില്ലർ സിനിമയാണ് " സാഹോ " . ഗാനങ്ങളും, കാർ ചേയിസും , ഗ്യാങ്ങ് വാറും എല്ലാം ചേർന്ന ചിത്രം. 2 ലക്ഷം കോടി രൂപയും ,ബ്ലാക്ക് ബോക്സും നേടാൻ ഗ്യാങ്ങ് വാർ സിൻഡിക്കേറ്റിലെ അംഗങ്ങൾ  നടത്തുന്ന ശ്രമങ്ങളാണ് സിനിമ പറയുന്നത്. റോയി രുപയും, ബ്ലാക് ബോക്സും എടുക്കാൻ മുംബൈയിൽ എത്തുമ്പോൾ ട്രക്ക് ഇടിച്ച് കൊല്ലപ്പെടുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്. 

ശ്രദ്ധ കപൂർ അമൃതനായരായും, ജാക്കി ഷീറോഫ് റോയിയായും, നീൽ നിതിൻ മുകേഷ് ജയ്യായും ,വെണ്ണില കിഷോർ ഗോസ്വാമിയായും, മുരളി ശർമ്മ ഡേവിഡായും. എലിവൻ ശർമ്മ ജെന്നിഫറായും , അരുൺ വിജയകുമാർ വിശ്വാനന്ദായും  , ചങ്കെ പാണ്ഡെ  ദേവരാജയും , മന്ദിര ബേദി കൽക്കിയായും, മഹേഷ് പ്രിൻസായും, ടിനു ആനന്ദ് പ്രിഥിരാജായും , മലയാളി താരം ലാൽ ഇബ്രാഹാമായും വേഷമിടുന്നു. ദേവൻ ,  കുമാർ രാജു , നവീൻ വർമ്മ , ശിവ കൃഷ്ണ , ഗണപതി രാജു , അതിഥ്യ ശ്രീനിവാസ്തവ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ഒരു ഗാനരംഗത്ത് ജാകീലിൻ ഫെർണാണ്ടസും അഭിനയിക്കുന്നു .

പ്രശ്സത ഹോളിവുഡ് ആക്ഷൻ ഡയറ്കടർ കെന്നി ബേറ്റ്സാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. പെന്ദ് സാങ്ങ് , ദിലീപ് സുബ്ബരായൻ , സ്റ്റണ്ട് ശിവ, സ്റ്റീഫൻ ബോബ് ബ്രൗൺ , രാം ലക്ഷ്മൺ എന്നിവരും  ആക്ഷൻ ഡയറ്കടേഴ്സ് ആണ്. 

സംഗീതം തനിഷക് ബാഗ്മിയും, ശങ്കർ ഇസാൻ ലോയും ,പശ്ചാത്തല സംഗീതം ജീബ്രാനും, ഛായാഗ്രഹണം ആർ.മഥിയും , എഡിറ്റിംഗ് ഏ.ശ്രീകർ പ്രസാദും, പ്രൊഡക്ഷൻ ഡിസൈൻ സാബു സിറിളും, കോറിയോഗ്രാഫി രാജു സുന്ദരവും, ആർ.സി. കമലാ കണ്ണൻ വിഷ്യൽ എഫക്റ്റ്സും, വിഷ്യൽ ഡെവലപ്മെന്റ് ഗോപി കൃഷ്ണയും, അജയ് സുഹാനിയായും നിർവ്വഹിക്കുന്നു
.
യു.വി ക്രിയേഷൻസിന്റെയും , ടി. സിരീസിന്റെയും ബാനറിൽ വംശി കൃഷ്ണ റെഡിയും , പ്രമോദ് ഉപ്പലപ്പടിയും ചേർന്നാണ് " സാഹോ " നിർമ്മിച്ചിരിക്കുന്നത്. കേരളത്തിൽ ആർ.ഡി. ഇലുമിനേഷൻസ് റിലീസ് ത്രൂ വേൾഡ് വൈഡ് ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്. 

ആക്ഷന് പ്രാധാന്യം നൽകിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.      ജീബ്രാന്റെ പശ്ചാത്തല സംഗീതവും, ശ്രീകർ പ്രസാദിന്റെ എഡിറ്റിംഗും ,ആർ. മഥിയുടെ ഛായാഗ്രഹണവും മികച്ചതാണ്. 

പ്രഭാസ്  ആക്ഷൻ രംഗങ്ങൾ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. മികച്ച അക്ഷൻ ത്രില്ലർ ഗണത്തിൽ " സാഹോ " യെ ഉൾപ്പെടുത്താം. 

Rating : 3.5 /5.

സലിം പി. ചാക്കോ .

No comments:

Powered by Blogger.