വിനീത് ശ്രീനിവാസൻ - അൻവർ സാദിഖ് ടീമിന്റെ " മനോഹരം " ഉടൻ തീയേറ്ററുകളിലേക്ക്.


വിനീത് ശ്രീനിവാസനെ നായകനാക്കി അൻവർ സാദിഖ് രചനയും,  സംവിധാനവും  നിർവ്വഹിക്കുന്ന  ചിത്രമാണ് " മനോഹരം " .

അപർണ്ണദാസ് , ഇന്ദ്രൻസ് , സംവിധായകൻ ബേസിൽ ജോസഫ് , ദീപക് പറംബോൾ ,ഹരീഷ് പേരടി ,വി.കെ. പ്രകാശ് , ഡൽഹി ഗണേഷ് , വീണാ നായർ , നന്ദിനി നായർ , നിസ്താർ സേട്ട് തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

പാലക്കാട് നെന്മാറക്കാരനാണ് മനു എന്ന മനോഹരൻ .നാട്ടിൻ പുറങ്ങളിലേക്ക് സാങ്കേതിക വിദ്യകൾ വന്നപ്പോൾ കുല തൊഴിലുകൾ ഉപജീവനമാക്കിയവർ പ്രതിസന്ധിലായി. പുതിയ കാലത്ത് പിടിച്ചു നിൽക്കാൻ മനോഹരൻ നടത്തുന്ന ശ്രമങ്ങളാണ് " മനോഹരം'' പറയുന്നത്. 

ചക്കാലയ്ക്കൽ ഫിലിംസിന്റെ ബാനറിൽ ജോസ് ചക്കാലയ്ക്കലാണ്  നിർമ്മാണം  .സുനിൽ എ.കെ. കോ -  പ്രൊഡ്യൂസറുമാണ് . ജെബിൻ ജേക്കബ്ബ് ഛായാഗ്രഹണവും , സജീവ് തോമസ് സംഗീതവും , നിതിൻ രാജ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.  റിനി ദിവാകറാണ് പ്രൊഡക്ഷൻ കൺട്രോളർ.


സലിം പി ചാക്കോ .

No comments:

Powered by Blogger.