സാധാരണക്കാരുടെ കഥയുമായി " കുമ്പാരീസ് " .


ആലപ്പുഴ നഗരം അടിസ്ഥാനമാക്കിയാണ് " കുമ്പാരീസ്" ഒരുക്കിയിരിക്കുന്നത് . സാഗർ ഹരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു റിയലിസ്റ്റിക്ക് ഡ്രാമയാണ് .

അശ്വിൻ ജോസ് ,ധർമ്മജൻ ബോൾഗാട്ടി ,  വിജയകുമാർ , രമേശ് പിഷാരടി ,എൽദോ മാത്യൂ , ഷാലു റഹീം , ജെൻസൺ , റോണ , ലക്ഷ്മി , ഷാനു ബുട്ടോ , അൻസാർ , സുജിത്ത് , ശ്രീകാന്ത് , ജിജോ ജോർജ്ജ് എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

ശ്രീകാന്ത് ഈശ്വർ  ഛായാഗ്രഹണവും , ജോബി ജോർജ്ജ് നിർമ്മാണവും നിർവ്വഹിക്കുന്നു. 

" നേരം" എന്ന സിനിമയ്ക്ക് ശേഷം ഇറങ്ങുന്ന എപ്പിസോഡിക്കൽ മൂവിയാണ് " കുമ്പാരീസ് " .

ഇരുപത്തിയെട്ട്  ദിവസങ്ങൾ കൊണ്ട്  ഷൂട്ട്‌ ചെയ്ത ചെറിയ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രമാണ്  കുമ്പാരീസ്.  ചിത്രത്തിന്റെ ക്വാളിറ്റി കളയാതെ ഒരുക്കാൻ സംവിധായകന്  സാധിച്ചിട്ടുണ്ട്.

ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും, മറ്റു സാങ്കേതിക മേഖലകളൊക്കെ നന്നായി തന്നെ കൈകാര്യം ചെയ്തിരിക്കുന്നു. സാധാരണക്കാരുടെ കഥ പറയുന്ന സിനിമയാണ് " കുമ്പാരീസ് " .

Rating : 3 / 5

സലിം പി. ചാക്കോ .

No comments:

Powered by Blogger.