നടി അനു സിത്താരയുടെ സഹോദരി അനു സ്വനാര സലാം സിനിമയിലേക്ക് . സുരേഷ് ഉണ്ണിത്താന്റെ " ക്ഷണം " ആദ്യ ചിത്രം .

നടി അനു സിത്താരയുടെ സഹോദരി അനു സ്വനാര സലാം സിനിമയിലേക്ക് .സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രമായ  " ക്ഷണം " ആണ് ആദ്യ ചിത്രം .

കൽപ്പറ്റ എൻ. എസ്. എസ് .ഹയർ സെക്കണ്ടൻറി സ്കൂളിലെ രണ്ടാം വർഷ പ്ളസ് ടു വിദ്യാർത്ഥിനിയാണ് അനു സ്വനാര സലാം . മികച്ച നർത്തകി കുടിയാണ് അനു സ്വനാര സലാം. കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോൽസവത്തിൽ മാപ്പിളപ്പാട്ടിനും, കഥകളിയ്ക്കും എ .ഗ്രേഡ് ലഭിച്ചിരുന്നു .നാടക നടൻ സലാം കൽപ്പറ്റ പിതാവും, രേണുക സലാം മാതാവുമാണ് .

പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയാണ് അനു സ്വനാര സലാമിന്റെ സിനിമയിൽ എത്തിച്ചിരിക്കുന്നത് .ഹൊറർ ചിത്രമായ " ക്ഷണ" ത്തിൽ മികച്ച വേഷമാണ് അനുവിന് ലഭിച്ചിരിക്കുന്നത് .ലാൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത് .

ഭരത് ,  അജ്മൽ അമീർ , ബൈജു സന്തോഷ്, പുതുമുഖം സ്നേഹ അജിത്ത്, റിയാസ് ഖാൻ , ദേവൻ, പി. ബാലചന്ദ്രൻ , കൃഷ്, ചന്തുനാഥ് , ആനന്ദ് രാധാകൃഷ്ണൻ എന്നിവരും   ഈ സിനിമയിൽ അഭിനയിക്കുന്നു. 

കഥ, തിരക്കഥ, സംഭാഷണം ശ്രീകുമാർ ആരുക്കുറ്റിയും, ഛായാഗ്രഹണം ജെമിൻ അയ്യനേത്തും, ഗാനരചന എസ്. രമേശൻ നായരും, റഫീഖ് അഹമ്മദ് , ബി.കെ. ഹരി നാരായണൻ എന്നിവരും, സംഗീതം  ബിജി ബാലും, വിഷ്ണു മോഹൻ സിത്താര , ആർ. സോമശേഖരനും തുടങ്ങിയവരും നിർവ്വഹിക്കുന്നു. ഷാജി പട്ടിക്കരയാണ് പ്രൊഡക്ഷൻ കൺട്രോളർ. 

ദഷാൻ മൂവി ഫാക്ടറി , റോഷൻ പിക്ച്ചേഴ്സ് എന്നി ബാനറുകളിൽ സുരേഷ് ഉണ്ണിത്താൻ, റെജി തമ്പി എന്നിവർ ചേർന്നാണ് " ക്ഷണം " നിർമ്മിക്കുന്നത്. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.