കോമഡി പശ്ചാത്തലത്തിലുള്ള " ജനമൈത്രി " പ്രേക്ഷക ഹൃദയങ്ങളിലേക്ക് .


യാത്രക്കാരും, പോലിസും തമ്മിലുള്ള സഹകരണം ഊട്ടിയുറപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി അണിയിച്ചൊരുക്കുന്ന 
" ജനമൈത്രി " സംവിധാനം ചെയ്തിരിക്കുന്നത്   നവാഗതനായ ജോൺ മന്ത്രിക്കലാണ്. 

കഥ നടക്കുന്നത് കൊച്ചിയിലും , അവസാനിക്കുന്നത് കണ്ണൂരിലുമാണ്. കൊച്ചിയിൽ ജോലി ചെയ്യുന്ന സംയുക്തിന് 
ഒരാവശ്യവുമായി ബന്ധപ്പെട്ട്  കാർ ഓടിച്ച് കണ്ണൂരിലേക്ക് യാത്ര ചെയ്യുന്നത്. രാത്രിയാത്രക്കാരായ ജനങ്ങൾക്ക് വേണ്ടി പോലീസ് രൂപികരിച്ച ജനകീയ പദ്ധതി ഇതേ സമയത്തു തന്നെയാണ് നടപ്പിലാക്കുന്നത്. വെളുപ്പിന് രണ്ട് മണി മുതൽ അഞ്ചു മണിവരെയാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്നത്. സംയുക്തിന്റെ യാത്രയും, ഈ പദ്ധതിയിലൂടെ നടക്കുന്ന വ്യത്യസ്തമായ സംഭവങ്ങളാണ്   സിനിമയുടെ പ്രമേയം .

സൈജു കുറുപ്പാണ് സംയുക്തിനെ അവതരിപ്പിക്കുന്നത്.            വിജയ് ബാബു, ഇന്ദ്രൻസ് , തരികിട സാബു, ഉണ്ണി രാജൻ പി. ദേവ് , സിദ്ധാർത്ഥ് ശിവ , ഇർഷാദ് , ജാഫർ ഇടുക്കി , മണികണ്ഠൻ പട്ടാമ്പി , കലാഭവൻ പ്രചോദ് , ഷെബിൻ ബെൻസൺ , ശ്രുതി ജയൻ , അനീഷ് ഗോപാൽ , ഷൈനി , മോളി , പ്രശാന്ത് മുരളി, ജി. കെ. പന്നാംകുഴി എന്നിവർ ഈ സിനിമയിൽ അഭിനയിരുന്നു. ഫൈഡ്രേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് " ജനമൈത്രി " നിർമ്മിച്ചിരിക്കുന്നത്.

ജോൺ മന്ത്രിക്കലും , ജയിംസ് സെബാസ്റ്റ്യനും ചേർന്ന് തിരക്കഥയും, മനു മഞ്ജിത് ഗാനരചനയും, ഷാൻ റഹ്മാൻ സംഗീതവും, വിഷ്ണു നാരായണൻ ഛായാഗ്രഹണവും , ലിജോ പോൾ എഡിറ്റിംഗും , അരുൺ വെഞ്ഞാറംമൂട് കലാസംവിധാനവും , സ്റ്റെഫി സേവ്യർ കോസ്റ്റും നിർവ്വഹിക്കുന്നു. ഷിബു ജി. സുശീലൻ പ്രൊഡക്ഷൻ കൺട്രോളറാണ്. 

മിഥുൻ മാനുവൽ തോമസ്  നിർമ്മാതാവ് വിജയ് ബാബുവിനെ വിളിച്ച് ജോൺ മന്ത്രിക്കലിനെ പരിചയപ്പെടുത്തുന്നതും, തുടർന്ന് വിജയ് ബാബുവും , ജോൺ മന്ത്രിക്കലും ചേർന്ന് താരങ്ങളെ നിശ്ചയിക്കുന്നതും ഒക്കെ വോയിസ് ഓവറിലൂടെ  തുടക്കത്തിൽ അവതരിപ്പിക്കുന്നത് പുതുമ നിറഞ്ഞതായി. 

കോമഡിയുടെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത് . ഇന്ദ്രൻസിന്റെ എസ്. ഐ. ഷിബു കെ.റ്റി. പ്രേക്ഷക ശ്രദ്ധ നേടുന്നു. സൈജു കറുപ്പ് , വിജയ്  ബാബു, തരികിട സാബു എന്നിവരുടെ അഭിനയമികവും ശ്രദ്ധേയമാണ്. ക്യാമറ വർക്കും, എഡിറ്റിംഗും നന്നായിട്ടുണ്ട്. 

ആൻമരിയ കലിപ്പിലാണ് , അലമാര , അർജന്റീന ഫ്രം കാട്ടൂർക്കടവ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയത്   ജോൺ മന്ത്രിക്കൽ ആയിരുന്നു. ആദ്യ സംവിധാനത്തിൽ തന്നെ ജോൺ മന്ത്രിക്കൽ ശ്രദ്ധിക്കപ്പെട്ടു. 

എല്ലാത്തരം പ്രേക്ഷകർക്കും ഒരുുപോലെ ഇഷ്ടപ്പെടുന്ന കോമഡി പശ്ചാത്തലത്തിലുള്ള ചിത്രമാണ്  " ജനമൈത്രി " .

Rating : 3.5 / 5.

സലിം പി. ചാക്കോ . 

No comments:

Powered by Blogger.