ഗായികയും, നടിയുമായ ബീഗം റാബിയായ്ക്ക് (83) പ്രണാമം .

ബീഗം റാബിയ ,ബാലനടി അബനി ആദിയ്ക്കൊപ്പം .( ഫയൽ ഫോട്ടോ, പന്തിന്റെ ഷൂട്ടിംഗ് വേളയിൽ  ) .
......................................................

ഗായികയും, നാടകനടിയുമായ ബീഗം റാബിയ (83) നിര്യാതയായി .കബറടക്കം നടത്തി. 

റാബിയ ബീഗത്തിന്റെ ചെറുപ്പക്കാലത്ത് ഇവർക്ക് സിനിമയിലേക്ക് ക്ഷണം ലഭിച്ചിരുന്നു. " ചെമ്മീൻ " എന്ന സിനിമയിലെ കറുത്തമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായിരുന്നു അവസരം. അന്ന് സത്യനും ,രാമു കാര്യാട്ടും നേരിട്ടെത്തി വിളിച്ചിരുന്നു . പക്ഷെ സിനിമയെന്ന കലാലോകത്തേക്ക് കടക്കാൻ അവരുടെ യാഥാസ്ഥിതിക ചുറ്റുപാടുകൾ അനുവദിച്ചില്ല.

കോഴിക്കോട്ടുകാർക്ക്  എന്നും പ്രിയങ്കരി ആയിരുന്നു അവർ . പഴയ തലമുറക്കാരുടെ ആകാശവാണിയിലെ ബീഗം റാബിയയായിരുന്നു അത് .ബാലലോകം , നാട്ടിൻപുറം, വനിതാ വേദി തുടങ്ങിയ പരിപാടികളിലുടെ ശ്രോതാക്കൾക്ക് പ്രിയങ്കരി ആയിരുന്നു റാബിയ ബീഗം .നീണ്ടവർഷം ആകാശവാണിയിലെ  ആർട്ടിസ്റ്റ് ആയിരുന്നു അവർ.

അടുത്തിടെ പുറത്തിറങ്ങിയ ആദിയുടെ " പന്തിൽ " മികച്ച വേഷം അഭിനയിച്ചിരുന്നു .  ബാലനടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ " അബനി ആദി"യ്ക്ക്  ഒപ്പമായിരുന്നു അഭിനയിച്ചത്. 

പരേതനായ ഷേക്ക് മുഹമ്മദ് ഭർത്താവ് ആയിരുന്നു . മക്കൾ: നജ്മൽ ഹുസൈൻ , ഷക്കീൽ മുഹമ്മദ് , നിസാർ മുഹമ്മദ്  , വഹീദ , ഷഹനാസ് , പർവിൻ താജ് , പരേതനായ സജ്ജാദ് ഹുസൈൻ . മരുമക്കൾ: അഫ്ന , ആയിഷ , രഹ്ന , റാബിയ , ഷാനവാസ് , കരീം , നസീർ .


ബീഗം റാബിയയുടെ നിര്യാണത്തിൽ സംവിധായകരായ  ആദി, എം .എ നിഷാദ് , പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര , നടി ഷീലു എബ്രഹാം എന്നിവർ അനുശോചനം രേഖപ്പെടുത്തി. ബീഗം റാബിയായുടെ നിര്യാണത്തിൽ സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കമ്മറ്റിയും അനുശോചിച്ചു. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.