ധ്യാൻ ശ്രീനിവാസന്റെ " സച്ചിൻ " ജൂലൈ 19 ന് റിലീസ് ചെയ്യും .

ധ്യാൻ ശ്രീനിവാസനെ നായകനാക്കി സന്തോഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് " സച്ചിൻ " . ക്രിക്കറ്റ് ഇതിഹാസം സച്ചിൻ  സെഞ്ച്വറി അടിച്ച ദിവസമാണ് ഈ കുട്ടി  ജനിക്കുന്നത് .അതുകൊണ്ട് അവന്റെ പിതാവ് വിശ്വനാഥൻ അവന് " സച്ചിൻ " എന്ന്  പേരിട്ടു. 

തിരക്കഥ എസ്. എൽ .പുരം ജയസൂര്യയാണ് തയ്യാറാക്കിയിരിക്കുന്നത് .അജു വർഗ്ഗീസ് ( ജെറി ) , ഹരീഷ് കണാരൻ ( പൂച്ച ഷൈജു ) , അപ്പാനി ശരത് ( കുടിയൻ ജോസ് ) , രമേഷ് പിഷാരടി ( ഷൈൻ ) , രഞ്ജി പണിക്കർ ( രാമചന്ദ്രൻ ) , മണിയൻപിള്ള  രാജു ( വിശ്വനാഥൻ ) , ജുബി നൈനാൻ ( നവീൻ ) , അബിദ് നാസർ ( സാലി) , അന്ന രാജൻ ( അഞ്ജലി ) ,എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. ഇവരോടൊപ്പം കൊച്ചു പ്രേമൻ , ബാലാജി ശർമ്മ , മാല പാർവ്വതി , രശ്മി ബോബൻ , സേതുലക്ഷ്മി , മനോജ് , എലിസബത്ത് , അരുൺ രാജ് , യദു കൃഷ്ണ , വൽസല മോനോൻ , ലിജ എന്നിവരും " സച്ചിനി"ൽ അഭിനയിക്കുന്നുണ്ട്. 

സംഗീതം ഷാൻ റഹ്മാനും, ഛായാഗ്രഹണം നീൽ ഡി' ചുൻഹയും , എഡിറ്റിംഗ് രഞ്ജൻ എബ്രാഹാമും നിർവ്വഹിക്കുന്നു. ജെ.ജെ. പ്രൊഡക്ഷൻസിന്റെ ബാനറിൽ ജുഡ് എയ്ഞ്ചൽ സൂധിർ , ജൂബി നൈനാൻ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം E4 എന്റെർടെയിൻമെന്റ്സ് വിതരണം ചെയ്യുന്നു.

No comments:

Powered by Blogger.