മമ്മുട്ടി " പതിനെട്ടാം പടി " കയറാൻ പൃഥിരാജ് സുകുമാരൻ , ഉണ്ണി മുകുന്ദൻ ,ആര്യ എന്നിവർക്കൊപ്പം ജൂലൈ അഞ്ചിന് എത്തും.

മമ്മൂട്ടി ജോൺ എബ്രഹാം പാലയ്ക്കൽ എന്ന കഥാപാത്രത്തെ " 18-ാംപടി " യിൽ അവതരിപ്പിക്കുന്നു. പൃഥിരാജ് സുകുമാരൻ , ഉണ്ണി മുകുന്ദൻ , ആര്യ , പ്രിയ ആനന്ദ് , ആഹാന കൃഷ്ണ , സാനിയ ഇയ്യപ്പൻ എന്നിവരാണ് മറ്റ് താരങ്ങൾ .

ആഗസ്റ്റ് സിനിമയുടെ ബാനറിൽ സന്തോഷ് ശിവൻ, ആര്യ , ഷാജി നടേശൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്നു. 

തിരക്കഥയും , സംഭാഷണവും ശങ്കർ രാമകൃഷ്ണനും, സംഗീതവും, പശ്ചാത്തല സംഗീതവും എ.ച്ച് കാശിഫും, ഛായാഗ്രഹണം സുദീപ് ഇലമണും, എഡിറ്റിംഗ് ഭുവൻ ശ്രീനിവാസും, ഗാനരചന ബി.കെ. ഹരി നാരായണനും, വിനായക് ശശികുമാറും, ലോറൻസ് ഫെർണാണ്ടസും ,മേക്കപ്പ് റോണക്സ് സേവ്യറും , കോസ്റ്റും സ്റ്റെഫി സേവ്യറും ,ശബ്ദ ലേഖനം എം.ആർ .രാജാകൃഷ്ണനും  നിർവ്വഹിക്കുന്നു. ദിപക് പരമേശ്വരനാണ് പ്രൊഡക്ഷൻ കൺട്രോളർ .

സലിം പി. ചാക്കോ . 

No comments:

Powered by Blogger.