സാധാരണ മനുഷ്യരുടെ നേർകാഴ്ചയാണ് " ഓട്ടം'' .

നവാഗതനായ  സാം സംവിധാനം ചെയ്യുന്നചിത്രമാണ് " ഓട്ടം" .വിജയം നേടുന്നവർക്ക് പിന്നിലെ പരാജിതന്റെ ജീവിതമാണ് " ഓട്ട"ത്തിന്റെ പ്രമേയം. 

ജീവിതത്തിൽ ഓരോ മനുഷ്യർക്ക് മുന്നിലും  മറ്റൊരാൾ ഉണ്ട്. ഒരു വിജയിയ്ക്ക് പിന്നിൽ ഒരു പരാജിതൻ വിജയം നേടുന്നവർക്ക് പിന്നിലെ അപരാജിതന്റെ ജീവിതമാണ് " ഓട്ടം'' .നിറം പിടിപ്പിക്കാത്ത ജീവിത യഥാർത്ഥ്യങ്ങളാണ് ഈ ചിത്രം പറയുന്നത്. 

ജീവിതമെന്നത് ഒരു ഓട്ടമാണ്. ഈ ഓട്ടം നമ്മളൊക്കെ അമ്മയുടെ ഗർഭപാത്രത്തിൽ നിന്നുള്ള യാത്രയിൽ തുടങ്ങുന്നതാണ്. ലക്ഷങ്ങളിൽ നിന്ന് ഒന്ന്, അതാണ് നമ്മളാക്കുന്നത്. അവിടം മുതൽ തുടങ്ങുന്ന " ഓട്ടം" മരണം വരെ തുടരുന്നു. ഈ ചിന്തയിൽ നിന്നാണ് " ഓട്ടം" സിനിമയുടെ തുടക്കം. 

എല്ലാ മനുഷ്യരുടെയും ജീവിതത്തിലും തന്റെ അവസരങ്ങൾ മറ്റാരോ നേടി എടുക്കുന്നു എന്ന തോന്നൽ ഉണ്ടാകാറുണ്ട്. 

അബി, വിജയ് എന്നു പേരുള്ള രണ്ടു പേരുടെ ജീവിതമാണ് സിനിമ പറയുന്നത്. അബിയ്ക്ക് മുന്നിൽ എന്നും വിജയ് ഉണ്ടായിരുന്നു. 

നായിക - നായകൻ എന്ന ലാൽ ജോസ് ഷോയിലൂടെ ശ്രദ്ധേയരായ നന്ദു ആനന്ദ് ,റോഷൻ ഉല്ലാസും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ ആകുന്നു. അലൻസിയർ ലേ ലോപ്പസ് , കലാഭവൻ ഷാജോൺ , രോഹിണി, തെസ്നി ഖാൻ , സുധീർ കരമന, മണികണ്ഠൻ ആർ. ആചാരി, രാജേഷ് ശർമ്മ,  രേണു, മാധുരി , സംവിധായകൻ സാം, നിർമ്മാതാവ് തോമസ് തിരുവല്ല എന്നിവരും സിനിമയിൽ അഭിനയിക്കുന്നു. . 

ബ്ളസ്സിയുടെ " കളിമണ്ണിന്" ശേഷം തോമസ് തിരുവല്ലയാണ് " ഓട്ടം'' നിർമ്മിക്കുന്നത്. രചന രാജേഷ് കെ. നാരായണനും, ഛായാഗ്രഹണം പപ്പു,   അനീഷ്ലാൽ എന്നിവരും , ഗാനരചന ശ്രീകുമാരൻ തമ്പിയും, സംഗീതം ഫോർ മ്യൂസിക്സും , ജോൺ പി. വർക്കിയും നിർവ്വഹിക്കുന്നു. ദേശീയ അവാർഡ് ജേതാവായ രാജാ മുഹമ്മദിന്റെ അസോസിയേറ്റ് എഡിറ്ററായ വി.എസ്. വിശാൽ മലയാളത്തിൽ ആദ്യമായി എഡിറ്റിംഗ് നിർവ്വഹിക്കുന്ന ചിത്രമാണ് " ഓട്ടം''.

മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് നേടിയ ബി. കെ. ഹരി നാരായണനാണ് ഗാനരചന നിർവ്വഹിക്കുന്നത്. മണികണ്ഠൻ ആർ. ആചാരി പാടിയ ഗാനം ഹിറ്റ് ചാർട്ടിൽ ഇടം നേടിയിട്ടുണ്ട്. 

രാജേഷ് ശർമ്മയുടെയും, അലൻസിയർ ലേ ലോപ്പസിന്റെയും അഭിനയ മികവ് എടുത്ത് പറയാം. നവാഗത സംവിധായകൻ സാമിന്റെ തുടക്കം നന്നായിട്ടുണ്ട്. 

ജീവതത്തോട് ചേർന്ന കഥാസന്ദർഭങ്ങളും ആവിഷ്കരണവുമാണ് " ഓട്ടത്തിന്റെ " പ്രത്യേകത. 


Rating : 3 / 5.

സലിം പി. ചാക്കോ .

No comments:

Powered by Blogger.