കലാഭവൻ മണി വിടവാങ്ങിയിട്ട് മൂന്ന് വർഷം .

കലാഭവൻ മണി കൊച്ചിൻ കലാഭവൻ മിമിക്സ് പരേഡിലൂടെയാണ് കലാരംഗത്ത് സജീവമായത്. കോമഡി വേഷങ്ങളിലൂടെ സിനിമയിൽ തുടക്കമിട്ടു .നാടൻ പാട്ടുകളുടെ അവതരണം , ആലാപനം എന്നിവയിലും കഴിവ് തെളിയിച്ചു. കേരളത്തിലെ നാട്ടിൻ പുറങ്ങളിൽ പാടി പ്രചരിച്ചിരുന്ന നാടൻ പാട്ടുകളും പുതിയ തലമുറയിലെ സിനിമ സംഗീതത്തിനു സമാന്തരമായി അറുമുഖൻ വെങ്കിടങ്ങ് അടക്കമുള്ള പ്രമുഖ ഗാന രചയിതാക്കൾ എഴുതിയ നാടൻ വരികളും നാടൻ ശൈലിയിൽ തന്നെ അവതരിപ്പിച്ചായിരുന്നു കലാഭവൻ മണി ജനശ്രദ്ധ പിടിച്ചുപറ്റിയത്.

തൃശൂർ ജില്ലയിലെ ചാലക്കുടി സ്വദേശിയായിരുന്ന മണി 2016 മാർച്ച് ആറിന് കരൾ സംബന്ധമായ രോഗകാരണങ്ങളാൽ കൊച്ചിയിലെ അമൃത ആശുപുത്രിയിൽ വച്ച് അന്തരിച്ചു. 

" അക്ഷരം "  എന്ന ചലച്ചിത്രത്തിലെ ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തിൽ ചലച്ചിത്ര ലോകത്തെത്തിയെങ്കിലും സുന്ദർദാസ് , ലോഹിതദാസ് കൂട്ടുകെട്ടിന്റെ സല്ലാപം" എന്ന ചലച്ചിത്രത്തിലെ ചെത്തുകാരൻ രാജപ്പന്റെ വേഷം മണിയെ മലയാള സിനിമ രംഗത്ത് ശ്രദ്ധേയനാക്കി. തുടക്കത്തിൽ സഹനടനായി ശ്രദ്ധ നേടിയ ശേഷം പിന്നിട് നായകവേഷങ്ങളിലേക്ക് ചേക്കേറുകയായിരുന്നു." വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും " , " കരുമാടിക്കുട്ടൻ '' എന്നീ ചിത്രങ്ങളിലെ അഭിനയം ഏറെ പ്രശംസ പിടിച്ച് പറ്റി. 

ചാലക്കുടി ചേന്നത്തുനാട് കുന്നിശ്ശേരി വിട്ടീൽ പരേതരായ രാമന്റെയും, അമ്മിണിയുടെയും മകനായി 1971 ജനുവരി ഒന്നിനായിരുന്നു കലാഭവൻ മണിയുടെ ജനനം. പിന്നീട്, ചാലക്കുടി ടൗണിൽ ഓട്ടോറിക്ഷാ ഡ്രൈവറായി ജോലി നോക്കി. ഇതിനിടയിലാണ് അദ്ദേഹം കലാഭവൻ മിമിക്സ് ട്രൂപ്പിൽ ചേരുന്നത്. 

ഇരുവഴി തിരിയുന്നിടം, ശിക്കാർ , പുള്ളിമാൻ, സല്ലാപം , അക്ഷരം , വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ, സമ്മർ ഇൻ ബെത് ലഹേം, എബ്രഹാം ലിങ്കൺ, ലോകനാഥൻ ഐ. ഏ. എസ്സ്, നരസിംഹം, നാട്ടുരാജാവ്, ആറാം തമ്പുരാൻ , ബിഗ് B , ബാംബു ബോയ്സ്, മായപ്പൊൻമാൻ , മന്ത്രമോതിരം, ഛോട്ടാ മുംബൈ, അലീഫ് , ബ്ലാക്ക് സ്റ്റാലിയൺ , ദില്ലിവാലാ രാജകുമാരൻ ,എക് ക്യൂസ് മീ എതു കോളേജിലാ , മൈ ഡിയർ കരടി, ഗജരാജ മന്ത്രം , കിരീടമില്ലാത്ത രാജാക്കൻമാർ ,ദി ഗാർഡ് , നാലാം കെട്ടിലെ നല്ലതമ്പിമാർ, കൺമഷി, നസ്രാണി, വാൽ കണ്ണാടി, ക്രോക്കൊടൈൽ ലവ് സ്റ്റോറി, ചാക്കോ രണ്ടാമൻ , യാത്ര ചോദിക്കാതെ, വെട്ടം, അലിബാബയും ആറര കള്ളൻമാരും, അച്ചാമ്മക്കുട്ടിയുടെ അച്ചായൻ, ആദാമിന്റെ മകൻ അബു, ആമേൻ , കുബേരൻ  , കിസാൻ , മായാബസാർ , വൺ മാൻ ഷോ, ഒരു മറവത്തൂർ കനവ്, സേതുരാമ അയ്യർ സി.ബി. ഐ, ട്വിൻറ്റി 20 , റെഡ് സല്യൂട്ട് ,ചിന്താമണി കൊലക്കേസ് എന്നീ മലയാള ചിത്രങ്ങളിൽ കലാഭവൻ മണി അഭിനയിച്ചു. 

എന്തിരൻ , വേൽ, ആര്, സംതിംഗ് സംതിംഗ് ഉനക്കും എനിക്കും, മഴൈ , ബോസ്, പുതിയ ഗീതൈ , ജെമിനി , ബന്ദാ പരമശിവം, സിങ്കാര ചെന്നൈ , കുത്ത്, പാപനാശം, ആണ്ടവൻ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു. 

ദേശീയ തലത്തിൽ പ്രത്യേക ചലച്ചിത്ര ജൂറി പുരസ്കാരവും, ഫിലിം ഫെയർ അവാർഡും നേടി. 2002-ൽ ജെമിനിയിലെ അഭിനയത്തിന് തമിഴ്നാട് സർക്കാരിന്റെ മികച്ച വില്ലനുള്ള അവാർഡ് ലഭിച്ചു. വനിതാ - ചന്ദ്രിക അവാർഡ്, ഭരത് ഗോപി ഫൌണ്ടേഷൻ പുരസ്കാരം എന്നിവയും നേടിയിട്ടുണ്ട്. 

നിമ്മിയാണ് ഭാര്യ. ശ്രീലക്ഷ്മി ഏക മകളാണ്. സലിം പി. ചാക്കോ .

No comments:

Powered by Blogger.