ടി.വി. ചന്ദ്രന്റെ " പെങ്ങളില" മാർച്ച് എട്ടിന് തീയേറ്ററുകളിലേക്ക്. ലാലും ,അക്ഷര കിഷോറും പ്രധാന വേഷങ്ങളിൽ .

 ടി.വി ചന്ദ്രൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് "പെങ്ങളില''. എട്ട് വയസ്സുള്ള രാധ എന്ന പെൺകുട്ടിയും ,അവളുടെ വീടും പറമ്പും വൃത്തിയാക്കാനെത്തുന്ന അറുപത് വയസ്സ് പ്രായമുള്ള അഴകൻ എന്ന കൂലിപണിക്കാരനും തമ്മിലുണ്ടാവുന്ന സ്നേഹമാണ് ഈ ചിത്രത്തിന്റെ പ്രമേയം.

അഴകനായി ലാലും, രാധയായി അക്ഷര കിഷോറും അഭിനയിക്കുന്നു. നരേൻ, രഞ്ജി പണിക്കർ , ഇന്ദ്രൻസ് ,ഇനിയ, ബേസിൽ പൗലോസ് ,തിരൂ ,നൗഷാദ് , പ്രിയങ്ക നായർ ,നീതു ചന്ദ്രൻ ,അമ്പിളി സുനിൽ, ഷീല ശശി, മറീന മൈക്കിൾ എന്നിവരും അഭിനയിക്കുന്നു.

 ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേനസീറാണ് പെങ്ങളീല നിർമ്മിക്കുന്നത്. സന്തോഷ് തുണ്ടിയിൽ ക്യാമറയും , വിഷ്ണു മോഹൻ സിത്താര സംഗീതവും, അൻവർ അലി, സച്ചിദാനന്ദൻ ഗാനരചനയും, ഷെബീറലി കലാ സംവിധാനവും,  ഷാജി പട്ടിക്കര പ്രൊഡക്ഷൻ കൺട്രോളറും, വി.റ്റി ശ്രീജിത്ത് എഡിറ്റിംഗും, സജി കൊരട്ടി മേക്കപ്പും, രാധാകൃഷ്ണൻ മങ്ങാട് വസ്ത്രാലങ്കാരവും ,നസീർ കുത്തുപറമ്പ് , ബിജു കടവൂർ പ്രൊഡക്ഷൻ      എക്സിക്യൂട്ടിവ്സും, അനിൽ പേരാമ്പ്ര സ്റ്റിൽസും, കെ.ജി ഷൈജു അസോസിയേറ്റ് ഡയറക്ടറുമാണ്.

സലിം പി. ചാക്കോ . 

No comments:

Powered by Blogger.