മോഹൻലാൽ - പൃഥിരാജ് സുകുമാരൻ ടീമിന്റെ " ലൂസിഫർ " മാർച്ച് 28ന് ഇരുനൂറിലധികം തീയേറ്ററുകളിൽ എത്തും.

മോഹൻലാലിനെ നായകനാക്കി നടൻ പൃഥിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് " ലൂസിഫർ ". പൃഥിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം മാർച്ച് 28ന് തീയേറ്ററുകളിൽ എത്തും .

"ലുസിഫർ " ഒരു പൊളിറ്റിക്കൽ ത്രില്ലർ മൂവിയാണ്. സ്റ്റീഫൻ നെടുമ്പുള്ളി എന്ന രാഷ്ട്രീയ പ്രവർത്തകനെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. 

ലൂസിഫറിന്റെ ഇതിവൃത്തം ,സ്പർശത്തിൽ നിന്ന് പുറത്താക്കപ്പെട്ട ദൈവത്തിന്റെ പ്രിയങ്കരനായ മാലാഖ എന്ന ബേസിക് തിമിൽ നിന്നുള്ളതാണ്. ഈ ചിത്രത്തിലെ സ്റ്റീഫൻ നെടുമ്പുള്ളി എന്ന കഥാപാത്രത്തെ ഇതുമായി ഏങ്ങനെ ബന്ധപ്പെടുത്തിയിരിക്കുന്നു എന്നതാണ് ഉത്തരവും .

മോഹൻലാലിനൊപ്പം വിവേക് ഒബ്റോയ്, ഇന്ദ്രജിത്ത് സുകുമാരൻ, ടോവിനോ തോമസ് , മഞ്ജു വാര്യർ , കലാഭവൻ ഷാജോൺ , നൈല ഉഷ , സാനിയ ഇയ്യപ്പൻ, നന്ദു, സായികുമാർ , വിജയരാഘവൻ , ബാബുരാജ്, ബൈജു സന്തോഷ്, ബാല , സച്ചിൻ കേദാക്കർ, ആദിൽ ഇബ്രാഹിം , ജിനു ജോൺ , ജോയി മാത്യൂ , ശിവജി ഗുരുവായൂർ , ജോൺ വിജയ്, പേളി വൽസൻ , സിജോയ് വർഗ്ഗീസ് , പാർവ്വതി   നായർ, മാലാ പാർവ്വതി, താരാ കല്യാൺ ,ഷോൺ റോമി, ശ്രീയാ രമേഷ്, സംവിധായകൻ ഫാസിൽ എന്നിവരും ലൂസിഫറിൽ അഭിനയിക്കുന്നു .സംവിധായകൻ ഫാസിൽ സ്റ്റീഫൻ നെടുംപ്പള്ളിയുടെ പിതാവായും സച്ചിൻ കേദാക്കർ പി.കെ. ആറായും വേഷമിടുന്നു. 


രചന മുരളി ഗോപിയും , സംഗീതം ദീപക് ദേവും, ഛായാഗൃഹണം സുജിത് വാസുദേവും, എഡിറ്റിംഗ് ശ്യാംജിത്ത് മുഹമ്മദും ,കലാസംവിധാനം മോഹൻദാസും, നിർവ്വഹിക്കുന്നു.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് " ലൂസിഫർ " നിർമ്മിക്കുന്നത്. 

തിരുവനന്തപുരം, എറണാകുളം, കുട്ടിക്കാനം  , കൊല്ലം , ലക്ഷദീപ് , മുംബൈ, ബാംഗ്ളുരു , റഷ്യ എന്നിവടങ്ങളിലായിരുന്നു ഷൂട്ടിംഗ്.

മാക്സ് ലാബ് ത്രൂ ആശീർവാദ്  സിനിമാസ് ഇരുനൂറിലധികം തിയേറ്ററുകളിൽ " ലൂസിഫർ " എത്തിക്കും.



സലിം പി. ചാക്കോ . 

No comments:

Powered by Blogger.