വ്യത്യസ്ത കഥാപാത്രവുമായി കുഞ്ചാക്കോ ബോബൻ . " അള്ള് രാമേന്ദ്രൻ " കുടുംബചിത്രം.

കുഞ്ചാക്കോ ബോബനും , അപർണ്ണാ ബാലമുരളിയും, ചാന്ദ്നി ശ്രീധരനും പ്രധാന വേഷങ്ങളവതരിപ്പിക്കുന്ന ചിത്രമാണ്  " അള്ള് രാമേന്ദ്രൻ " 
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രം ബിലഹരിയാണ് സംവിധാനം ചെയ്യുന്നത്. 

 കൃഷ്ണ ശങ്കർ, ധർമജൻ ബോൾഗാട്ടി, സലിം കുമാർ, ഹരീഷ് കണാരൻ ,കൊച്ചു പ്രേമൻ, ശ്രീനാഥ് ഭാസി ,കൃഷ്ണപ്രഭ, അസിം ജമാൽ, അതിഥിതാരമായി സംവിധായകൻ നാദിർഷാ എന്നിവരാണ്  മറ്റ് താരങ്ങൾ .

ഛായാഗ്രഹണം ജിംഷി ഖാലിദും ,രചന സജിൻ ചെറുകയിലും  , വിനീത് വാസുദേവനും ,ഗിരീഷും ,കലാ സംവിധാനം ഗോകുൽദാസും ,സംഗീതം ഷാൻ റഹ്മാനും നിർവ്വഹിക്കുന്നു. ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ. 

അള്ള് രാമേന്ദ്രനായി വ്യത്യസ്ത ഗെറ്റപ്പുകളിൽ കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്നു .അള്ള് രാമേന്ദ്രൻ ആളൊരു ചുടനാണ്. പെട്ടെന്ന് ദേഷ്യം വരുന്ന രാമേന്ദ്രന്റെ സ്വഭാവ ഗുണം അയാളെ പല പൊല്ലാപ്പുകളിലും കൊണ്ടു ചെന്നെത്തിക്കുന്നതാണ് സിനിമയുടെ പ്രമേയം .

രാമേന്ദ്രന്റെ ഉറ്റ സുഹൃത്താണ് ജിത്തു. ജിത്തുവിന്റെ സുഹൃത്തുകളാണ് അയ്യപ്പദാസും, വിജയനും .വിജയൻ ഫുട്ബോൾ കോച്ച് മാത്രമല്ല , കല്യാണ ദല്ലാൾ കൂടിയാണ്. ഫുട്ബോൾ ക്ലബിലെ അംഗങ്ങളായ ഇവർ ഒരു മാച്ചിനു വേണ്ടി ഒരുങ്ങുന്നതിനിടയിലാണ് ഒരു വിപത്തിൽ  പെടുന്നത്. 

ഏറണാകുളം, തൊടുപുഴ എന്നിവടങ്ങളിലായി ഷൂട്ടിംഗ് പൂർത്തിയായ " അള്ള് രാമേന്ദ്രൻ " സെൻട്രൽ  പിക്ച്ചേഴ്സ് ആണ് തീയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. 


കോമഡിയും, പ്രണയവും ഒക്കെ ചേർന്ന ഒരു കൊച്ചു കുടു:ബ ചിത്രമാണ് " അള്ള് രാമേന്ദ്രൻ " . കൃഷ്ണ ശങ്കറിന്റെ അഭിനയം എടുത്ത് പറയാം. കുടു:ബ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന സിനിമയാണിത്. 


Rating : 3.5  / 5 . 
സലിം പി. ചാക്കോ .

No comments:

Powered by Blogger.