സാമിന്റെ " ഓട്ട "ത്തിന്റെ ട്രെയിലർ ഫെബ്രുവരി 23 ശനി വൈകിട്ട് 6 മണിയ്ക്ക് സംവിധായകൻ ലാൽജോസ് പുറത്തിറക്കും.

നവാഗതനായ സാം സംവിധാനം ചെയ്യുന്ന ചിത്രമാണ് " ഓട്ടം" .വിജയം നേടുന്നവർക്ക് പിന്നിലെ പരാജിതന്റെ ജീവിതമാണ് " ഓട്ട "ത്തിന്റെ പ്രമേയം. 

നായിക - നായകൻ എന്ന        ലാൽജോസ് ഷോയിലൂടെ ശ്രദ്ധേയരായ നന്ദു ആനന്ദ് ,റോഷൻ ഉല്ലാസും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ ആകുന്നു. അലൻസിയർ ലേ ലോപ്പസ് , കലാഭവൻ ഷാജോൺ , രോഹിണി, തെസ്നി ഖാൻ , സുധീർ കരമന, മണികണ്ഠൻ ആർ. ആചാരി, രാജേഷ് ശർമ്മ,  രേണു, മാധുരി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. 

ബ്ളസ്സിയുടെ " കളിമണ്ണിന്" ശേഷം തോമസ് തിരുവല്ലയാണ് " ഓട്ടം'' നിർമ്മിക്കുന്നത്. രചന രാജേഷ് കെ. നാരായണനും, ഛായാഗ്രഹണം പപ്പു,   അനീഷ്ലാൽ എന്നിവരും , ഗാനരചന ശ്രീകുമാരൻ തമ്പിയും, ബി.കെ. ഹരി നാരായണനും, സംഗീതം ഫോർ മ്യൂസിക്സും , ജോൺ പി. വർക്കിയും നിർവ്വഹിക്കുന്നു.

സലിം പി. ചാക്കോ .

No comments:

Powered by Blogger.