രാത്രിയുടെ രാജാവ് മായക്കാഴ്ചകളുമായി വിസ്മയം തീർക്കാൻ ഡിസംബർ പതിനാലിന് രാവിലെ ഏഴിന് " ഒടിയൻ " നിങ്ങളുടെ മുന്നിലേക്ക് .


 ആകാംക്ഷയുടെ മുൾമുനയിൽ നിറുത്തി നിഗുഡത പുതച്ചെത്തുകയാണ് മോഹൻലാലിന്റെ ഒടിയൻ. മോഹൻലാൽ എന്ന നടന്റെ എല്ലാ സാദ്ധ്യതകളും ഈ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. 

ഇതുവരെയുള്ള പ്രമേഷനുകളിൽ പറയാത്ത കഥ പ്രേക്ഷകർക്കായി കരുതി വെച്ചിട്ടുണ്ട്,  ഇതാണ് ഒടിയന്റെ പുതുമ.
 
മോഹൻലാൽ, പ്രകാശ് രാജ്, മഞ്ജു വാര്യർ, ഇന്നസെന്റ്‌ ,മനോഷ് ജോഷി, സിദ്ദിഖ്, നരേൻ ,കൈലാഷ്, നന്ദു ,സന അൽത്താഫ് ,അനീഷ് ജി. മോനോൻ , സന്തോഷ് കിഴാറ്റൂർ, കണ്ണൻ പട്ടാമ്പി തുടങ്ങിയവർ അഭിനയിക്കുന്നു.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ഒടിയൻ നിർമ്മിക്കുന്നു.വി.ഏ. ശ്രീകുമാർ മോനോൻ സംവിധാനം നിർവ്വഹിക്കുന്നു. തിരക്കഥ ഹരികൃഷ്ണനും, ഛായാഗ്രഹണം ഷാജികുമാറും, എഡിറ്റിംഗ് ജോണിക്കുട്ടിയും, ഗാനരചന റഫീഖ് അഹമ്മദും, പ്രഭാവർമ്മയും, ലക്ഷമി ശ്രീകുമാറും,  സംഗീതം എം .ജയചന്ദ്രനും, പശ്ചത്താല സംഗീതം സാം സി. എസ്സും, ആക്ഷൻ സംവിധാനം പീറ്റർ ചെയ്തും, കലാ സംവിധാനം പ്രശാന്ത് മാധവും, മേക്കപ്പ് റോഷൻ എൻ.ജിയും, വസ്ത്രാലങ്കാരം എസ്. ബി. സതീഷും ,പ്രൊഡക്ഷൻ കൺട്രോളർ സജി സി. ജോസഫും ,ഫിനാൻസ് കൺട്രോളർ ,മനോഹരൻ പയ്യന്നൂരും നിർവ്വഹിക്കുന്നു. 

മാക്സ് ക്രിയേഷൻസ് " ഒടിയൻ " 600 സ്ക്രീനുകളിൽ എത്തിക്കുന്നു .രാവിലെ ഏഴിന് 250 ഫാഷൻസ് ഷോകൾ ക്രമിച്ചിരിച്ചിട്ടുണ്ട്. 145 ദിവസം കൊണ്ട് പാലക്കാട്, വാഗമൺ ,അതിരപ്പിള്ളി, ബാനറാസ് എന്നിവടങ്ങളിലായിരുന്നു ഷൂട്ടിംഗ് .മറ്റ് ഭാഷകളിലും ഒടിയൻ റിലിസ് ചെയ്യുന്നുണ്ട്. ആദ്യം തെലുങ്കിലും പിന്നിട് തമിഴിലും ,ഹിന്ദിയിലും റിലിസ് ചെയ്യും. 
ഇന്ത്യ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് " ഒടിയൻ ". 

കാലങ്ങൾക്ക് ശേഷം മോഹൻലാലിന്റെ അതിഗംഭീര പെർഫോമൻസ് ആയിരിക്കും ഒടിയനിലൂടെ കാണാൻ പോകുന്നത്. 
ഇരുട്ടിന്റെയും രാത്രിയുടെയും രാജാവായി ഒടിയനെ സങ്കൽപ്പിച്ചു , ആ നിഗുഡതയാണ് " ഒടിയന്റെ " ഭംഗി. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.