സിനിമ - സീരിയൽ നടൻ ഗീഥാ സലാം (73) അന്തരിച്ചു. കബറടക്കം വ്യാഴയാഴ്ച കൊല്ലം- ഓച്ചിറ വടക്കേ ജുമാഅത്ത് ഖബറിസ്ഥാനിൽ.

പ്രമുഖ സിനിമ ,സീരിയൽ നടൻ ഗീഥാ സലാം ( 73 ) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് ചികിൽസയിലായിരുന്നു. 

ചങ്ങാനശ്ശേരി ഗീഥാ തീയേറ്റേഴ്സിൽ നിരവധി വർഷങ്ങൾ അഭിനയിച്ചു. അങ്ങനെയാണ് ഗീഥാ സലാം എന്ന പേര് കിട്ടിയത്. നാടക നടൻ ,നാടകകൃത്ത് ,  സംവിധായകൻ എന്നീ നിലകളിൽ സജീവമായിരുന്നു. 

ഈ പറക്കും തളിക, ഗ്രാമഫോൺ ,വെള്ളിമൂങ്ങ ,റോമൻസ് ഉൾപ്പടെ എൺപതിലധികം സിനിമകളിലും, നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 
പൊതുമരാമത്ത് വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. നാടക രംഗത്ത് സജീവമാകാൻ ജോലി രാജി വയ്ക്കുകയായിരുന്നു ഗീഥാ സലാം. 

ഭാര്യ - റഹ്മബീവി ,മക്കൾ -  ഹഷീർ ,ഷാൻ.
കബറടക്കം വ്യാഴാഴ്ച രാവിലെ പത്തിന് കൊല്ലം ഓച്ചിറ വടക്കേ ജുമാഅത്ത് ഖബറിസ്ഥാനിൽ നടക്കും.

No comments:

Powered by Blogger.