" ശബ്ദം " - വേദനയോടെ സംസ്ഥാന സർക്കാരിന് ..



ശബ്ദം സിനിമ എടുത്തതു തന്നെ ജന്മനാ കേൾക്കാനും സംസാരിക്കാനും കഴിയാത്ത രണ്ടു കുട്ടികൾക്ക് അവസരം കൊടുക്കാൻ വേണ്ടിയാണ്. സിനിമയുടെ മുഖ്യധാരയിലേക്ക് എത്തപ്പെടാൻ കഴിയാതിരുന്ന 50 ൽ പരം പുതുമുഖങ്ങൾക്ക് അവസരം കൊടുത്തു. October 11 ന് ഈ സിനിമയുടെ റിലീസ് തീയതി തീരുമാനിച്ചു. സർക്കാരിന്റെ തീയറ്റർ അനുവദിക്കാർ മന്ത്രി A. K. ബാലനും KSFDC ചെയർമാൻ ലെനിൻ രാജേന്ദ്രനും ഒരു മാസം മുൻപേ കത്ത് കൊടുത്തിരുന്നു. അവർ പരിഗണിക്കാമെന്ന് പറയുകയും ചെയ്തിരുന്നു..

കായംകുളം കൊച്ചുണ്ണി എന്ന സിനിമ റിലീസ് ചെയ്യുന്നതു കൊണ്ട് ഒരു സർക്കാർ തീയറ്ററും ശബ്ദത്തിന് നൽകാൻ കഴിയില്ലായെന്നാണ് ലെനിൻ രാജേന്ദ്രൻ പറയുന്നത്. ഏറ്റവും ചെറിയ ഒരു സർക്കാർ തീയറ്റർ പോലും ഞങ്ങൾക്ക് തരാൻ കഴിയില്ലായെന്ന് ലെനിൻ രാജേന്ദ്രൻ പറയുന്നു. കായംകുളം കൊച്ചുണ്ണി എന്ന സിനിമയ്ക്ക് അരുടെയും ശുപാർശയില്ലാതെ കേരളത്തിലെ എല്ലാ സ്വകാര്യ തീയറ്ററുകളും കിട്ടും. ശബ്ദം പോലെയുള്ള സിനിമകൾക്ക് സർക്കാർ തീയറ്റർ തന്നില്ലെങ്കിൽ പിന്നെ ആരു സഹായിക്കും ??!!

ചങ്കുപൊട്ടുന്ന വേദനയോടെയാണ് സർക്കാർ തീയറ്ററുകൾ ഞങ്ങൾക്ക് തരില്ലായെന്ന് കേട്ടത്. വായിക്കുന്നവർ ദയവായി ഷെയർ ചെയ്യുക. സർക്കാർ ചിലപ്പോൾ ജനങ്ങളുടെ " ശബ്ദം " ഉയർന്നാൽ മറിച്ചൊരു തീരുമാനമെടുക്കും... ജനകീയ സർക്കാരിൽ ഞങ്ങൾക്ക് ഇനിയും പ്രതീക്ഷയുണ്ട്...

No comments:

Powered by Blogger.