വിജയ് ആന്റണിയുടെ " തിമിരു പുടിച്ചവൻ " നവംബർ ഒൻപതിന് റിലിസ് ചെയ്യും.

വിജയ് ആന്റണിയെ നായകനാക്കി ഗണേശാ സംവിധാനം ചെയ്യുന്ന ചിത്രമാണ് " തിമിരു പുടിച്ചവൻ " .വിജയ് ആന്റണി ഇൻസ്പെക്ടർ മുരുകുവേലായും, നിവേത പെതുരാജ്  ഇൻസ്പെക്ടർ മഡോണയായും അഭിനയിക്കുന്നു. ഡാനിയേൽ ബാലാജി, ലക്ഷ്മി രാമചന്ദ്രനും സിനിമയിൽ അഭിനയിക്കുന്നുണ്ട്.

സംഗീതവും, എഡിറ്റിംഗും വിജയ് ആൻറണിയാണ് നിർവ്വഹിച്ചിരിക്കുന്നത്. വിജയ് ആന്റണി ഫിലിം കോർപ്പറേഷന്റെ ബാനറിൽ ഫാത്തിമ  വിജയ് ആന്റണിയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. റിച്ചാർഡ് എം.നാഥൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. തമിഴ്, തെലുങ്ക് ഭാഷകളിലായി നവംബർ ഒൻപതിന് റിലീസ് ചെയ്യുന്നു. ആക്ഷൻ സിനിമയാണ് " തിമിരു പുടിച്ചവൻ " .

No comments:

Powered by Blogger.