കുട്ടികളെ കൊണ്ട് അശ്ലീലനൃത്തം ചെയ്യിപ്പിച്ച് അച്ഛനമ്മമാർ രസിക്കുന്നത് ഒരു നല്ല പ്രവണതയല്ല - വിനീത്.


ആറും, ഏഴും വയസ്സുള്ള കുട്ടികളെക്കൊണ്ട് റിയാലിറ്റിഷോകളിലും മറ്റും അശ്ലീലനൃത്തം ചെയ്യിപ്പിച്ച് അച്ഛനമ്മമാര്‍ രസിക്കുന്നത് 
ഒരുനല്ല പ്രവണതയല്ലന്ന്  നടനും നർത്തകനുമായ വിനീത് പറഞ്ഞു. 

 കുട്ടികളോട് ചെയ്യുന്ന
വലിയൊരു ക്രൂരതയാണിത്.
അവരുടെപ്രായത്തിന് ഇണങ്ങുന്ന പശ്ചാത്തലവും ഡാന്‍സ്‌ മൂവ്മെന്റും നല്‍കാനാണ് കോറിയോഗ്രാഫര്‍മാര്‍ ശ്രമിക്കേണ്ടത്,.
 ഐറ്റംനമ്പരുകളില്‍ ഉള്‍പ്പെടുത്തി അവരുടെഭാവി തുലയ്ക്കുകല്ല വേണ്ടത്.  എല്ലാവർക്കും ആസ്വദിക്കാനാവുംവിധം കുട്ടികളെ അണിനിരത്തി
വ്യത്യസ്തമായ സ്റ്റെപ്പുകളോടെ അവരുടെ കഴിവിന് അനുസരിച്ച്  കലാവാസനയെ കൂടുതല്‍  പ്രോത്സാഹിപ്പിക്കുകയാണ് അച്ഛനമ്മമാർ ചെയ്യേണ്ടത് എന്നും വിനീത് പറഞ്ഞു. 
        

No comments:

Powered by Blogger.