" ഡാകിനി മുത്തശ്ശിമാർ പൊളിച്ചു. "

കഥയിലും, അവതരണത്തിലും പുതുമ നിലനിർത്തി രാഹുൽ റജി നായർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് " ഡാകിനി " .
വർദ്ധിക്യം ആഘോഷമാക്കിയ നാല് മുത്തശ്ശിമാരുടെ കഥയാണ് " ഡാകിനി " . നാല് മുത്തശ്ശിമാരിൽ ഒരാളുടെ കാമുകനായിരുന്ന കുട്ടൻപിള്ള       നിനച്ചിരികാതെ പ്രിയതമയായ മോളിയെ  തേടി വരുന്നു. നിരവധി പ്രശ്നങ്ങളുമായാണ് കുട്ടൻപിള്ള വരുന്നത്. ഹവാലാ സംഘത്തിന്റെ പിടിയിലായ കുട്ടൻപിള്ളയെ രക്ഷിക്കാൻ മുത്തശ്ശിമാർ നടത്തുന്ന ശ്രമങ്ങളാണ് " ഡാകിനി " പറയുന്നത്. 

അമ്മ വേഷങ്ങൾ ചെയ്ത് ശ്രദ്ധേയരായ പേളി വിൽസൺ ,സേതുലക്ഷ്മി , സരസ ബാലുശ്ശേരി ,സാവിത്രി ശ്രീധരൻ എന്നിവരാണ് മുത്തശ്ശിമാരെ അവതരിപ്പിക്കുന്നത്. 

അജു വർഗ്ഗീസ് ,ചെമ്പൻ വിനോദ് ജോസ് ,അലൻസിയർ ലേ ലോപ്പസ് , ഇന്ദ്രൻസ്, സൈജു  കുറുപ്പ്, മമിത ,ഉണ്ണി നായർ, രഞ്ജിത്ത് ,ബേബി ,മേരി എന്നിവരാണ് മറ്റ്പ്ര ധാന താരങ്ങൾ. 

ഹരി നാരായണന്റെ വരികൾക്ക് രാഹുൽ രാജ് സംഗീതം നൽകുന്നു. അലക്സ് ജെ. പുളിക്കൽ ഛായാഗ്രഹണവും, അപ്പു എൻ. ഭട്ടതിരി എഡിറ്റിംഗും നിർവ്വഹിക്കുന്നു. യൂണിവേഴ്സൽ സിനിമാസ് ആന്റ് ഉർവ്വശി തീയേറ്റേഴ്സിന്റെ ബാനറിൽ ബി. രാകേഷ്, സന്ധിപ് സേനൻ ,അനീഷ് എം. തോമസ് എന്നിവരാണ് " ഡാകിനി " നിർമ്മിച്ചിരിക്കുന്നത്.

കോമഡി പശ്ചാത്തലത്തിലുള്ള സിനിമയാണ് " ഡാകിനി'' . മുത്തശ്ശിമാരായി അഭിനയിച്ച എല്ലാ താരങ്ങളും തിളങ്ങി. അപ്പു എൻ. ഭട്ടതിരിയുടെ എഡിറ്റിംഗ് നന്നായിട്ടുണ്ട്. മുത്തശ്ശിമാരെ പ്രേക്ഷകർ സ്വീകരിക്കുമെന്ന് കരുതാം. 

റേറ്റിംഗ് : 3/5 .
സലിം പി. ചാക്കോ . 

No comments:

Powered by Blogger.