നിങ്ങളുടെ അടുത്തേക്ക്, നവംബർ 6 മുതൽ " ചിലപ്പോൾ പെൺകുട്ടി " അണിയറ പ്രവർത്തകരുടെ സ്കൂൾ - കോളേജ് യാത്ര.


"ചിലപ്പോൾ പെൺകുട്ടി " പേര് പോലെ ഒരു പെൺകുട്ടിക്ക് ഏതു നിമിഷവും സംഭവിക്കാവുന്ന ഒരു ദുരന്തമാണ് സിനിമ! അവൾ ബാലിക എന്നോ കൗമാരക്കാരി എന്നോ യുവതി എന്നോ പ്രായമായവരെന്നോ വേർതിരിവില്ല.. ഏതു നിമിഷവും അപകടത്തിലാകാവുന്ന ഒരു നിഴൽ എല്ലാ പെൺകുട്ടികൾക്കു പിന്നിലും ഒരു നിഴൽ പോലെ സഞ്ചരിക്കുന്നുണ്ട്.. 

ഞങ്ങളുടെ ഈ ശ്രമം ഒരു സന്ദേശമാണ് അത് എല്ലാ പെൺകുട്ടികളിലേക്കും എത്തിക്കാൻ ഞങ്ങൾ സ്കൂൾ കോളേജ് തലങ്ങളിലേക്ക് ഒരു യാത്ര സങ്കടിപ്പിക്കുന്നു. . നവംബർ 16 നു കേരളത്തിലെ തിയേറ്ററുകളിലേക്ക് വരുന്ന ചിലപ്പോൾ പെൺകുട്ടി എന്ന സിനിമയ മലയാളത്തിന്റെ പെൺകുട്ടികൾക്ക് സമർപ്പിക്കുകയാണ്.. ഇതിനായി എല്ലാ സ്കൂൾ കോളേജ്  അധികൃതരും അധ്യാപകരും മാതാപിതാക്കളും കുട്ടികൾക്ക് വേണ്ടി ഈ സിനിമക്ക് സമയം കണ്ടെത്തണം എന്ന് അപേക്ഷിക്കുന്നു. 

നവംബർ 6 മുതൽ ഞങ്ങൾ തിരുവനന്തപുരം കളീക്കാവിളയിൽ നിന്നു തുടങ്ങുന്ന സ്കൂൾ -  കോളേജ് യാത്രയിൽ എല്ലാവരും പിൻതുണക്കണം എന്ന് അപേക്ഷിക്കുന്നു. 

സ്നേഹപൂർവ്വം ,

പ്രസാദ്നൂറനാട്
( സംവിധായകൻ ) 

ഞങ്ങൾ നിങ്ങളുടെ അടുത്തെത്താൻ വിളിക്കുക -  9446061612

No comments:

Powered by Blogger.